Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
ഇറാനിൽ ഭൂചലനം, പ്രകമ്പനം യു. എ. ഇ.യിലും എത്തിയതായി റിപ്പോർട്ട്

March 17, 2022

March 17, 2022

ഇറാനിൽ ഇന്ന് പുലർച്ചെ ഭൂകമ്പം ഉണ്ടായതായി റിപ്പോർട്ടുകൾ. ഇന്ത്യൻ സമയം 4.45 നാണ് തെക്കൻ ഇറാനിൽ, റിക്ടർ സ്കെയിലിൽ 5.9 വ്യാപ്തി രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. യു. എ.ഇ.യിലെ ഷാർജ, അജ്മാൻ, ദുബായ് എന്നീ നഗരങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. എന്നാൽ എവിടെയും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 

ഇറാൻ ഭൂകമ്പത്തിന്റെ അലയൊലികൾ യു.എ.ഇ.യിലും എത്തിയിട്ടുണ്ടെന്ന് കാലാവസ്ഥാ ഭൗമ നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചിട്ടുണ്ട്. ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ എന്നീ രാജ്യങ്ങളിലും പ്രകമ്പനമുണ്ടായെന്ന്  സമൂഹമാധ്യമങ്ങളിലൂടെ പലരും അഭിപ്രായപ്പെട്ടെങ്കിലും, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. 2006 ൽ ഇറാനിൽ ഉണ്ടായ വൻഭൂകമ്പത്തിൽ 26000 പേർ കൊല്ലപ്പെട്ടിരുന്നു.


Latest Related News