Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ദുബായിൽ ഇസ്രായേൽ കാർഷിക വിളകളുടെ പ്രദർശനം തുടങ്ങി 

November 15, 2020

November 15, 2020

ദുബായ്: പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടെയുള്ള ഇസ്രയേലി ഉല്‍പ്പന്നങ്ങള്‍ ആദ്യമായി പ്രദര്‍ശിപ്പിച്ച് ദുബായ് ഫ്രഷ് മാര്‍ക്കറ്റ്. റാസ് അല്‍ ഖോര്‍ പ്രദേശത്ത് ദുബായ് മന്‍സിപ്പാലിറ്റി നടത്തുന്ന മാര്‍ക്കറ്റില്‍ ശനിയാഴ്ചയാണ് ഇസ്രയേലി ഉല്‍പ്പന്നങ്ങള്‍ ആദ്യമായി പ്രദര്‍ശിപ്പിച്ചത്.

പ്രാദേശിക ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതി ചെയ്ത ഉല്‍പ്പന്നങ്ങളുടെയും വില്‍പ്പനയ്ക്കായുള്ള കേന്ദ്രമാണ് ഫ്രഷ് മാര്‍ക്കറ്റ്. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ ഡ്രാഗണ്‍ മാര്‍ട്ടിന് സമീപമാണ് ദുബായ് ഫ്രഷ് മാര്‍ക്കറ്റ് സഥിതി ചെയ്യുന്നത്.

ഇസ്രയേലിലെ ഏറ്റവും വലിയ കാര്‍ഷിക ഉല്‍പ്പന്ന കയറ്റുമതി കമ്പനിയായ കാര്‍മല്‍ അഗ്രെക്‌സ്‌കോയുടെ ചെയര്‍മാന്‍ ഷ്‌ലോമി ഫോഗല്‍ പരിപാടിയില്‍ പങ്കെടുത്തു. അനുദിനം വളരുന്ന ഇസ്രയേല്‍-യു.എ.ഇ ബന്ധത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ തങ്ങള്‍ ആവേശഭരിതരാണെന്ന് അദ്ദേഹം പറഞ്ഞു. ദുബായിലെ തങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഇന്ന് 'സമാധാനത്തിന്റെ ഫലങ്ങള്‍' കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.

'ഭൂമിശാസ്ത്രപരമായ അടുപ്പം കാരണം ഉല്‍പ്പന്നങ്ങള്‍ വേഗത്തില്‍ എത്തിക്കാന്‍ കഴിയുന്നതിനാൽ യു.എ.ഇയുടെ വിപണിയിലേക്ക് ഇസ്രയേലില്‍ നിന്ന് ശുദ്ധമായ കാര്‍ഷികോല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നത് വലിയ നേട്ടമാണ്. വിളവെടുത്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന കേന്ദ്രങ്ങളിലെത്തിക്കാന്‍ കഴിയും. ഇസ്രയേലിന്റെ കാര്‍ഷിക മേഖല വളരെയധികം പുരോഗമിച്ചതാണ്. ഞങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ എല്ലാവരും ആസ്വദിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.' -അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News