Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ദുബൈയിൽ ടൂറിസം - സാമ്പത്തിക വകുപ്പുകൾ ലയിപ്പിക്കാൻ ധാരണ

November 07, 2021

November 07, 2021

ദുബൈ : എമിറേറ്റിലെ ടൂറിസം വകുപ്പും സാമ്പത്തിക വകുപ്പും ഇനി ഒന്നിച്ചുപ്രവർത്തിക്കും. ശൈഖ് മുഹമ്മദ്‌ ബിൻ റാഷിദിന്റെ കാഴ്ചപ്പാട് അനുസരിച്ചാണ് ഈ നടപടി. യുണൈറ്റഡ് അറബ് എമിറേറ്റ്സ് വൈസ് പ്രസിഡന്റും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ്‌ ബിൻ റാഷിദ് അൽ മക്തൂമാണ് ട്വിറ്ററിലൂടെ ഈ പ്രഖ്യാപനം നടത്തിയത്.

പുതിയ വകുപ്പിന്റെ മേധാവിയായി ഹിലാൽ അൽ മാരിയെ തിരഞ്ഞെടുത്തതായും മക്തൂം ട്വിറ്ററിൽ കുറിച്ചു. ദുബൈയുടെ സമ്പത്ത്ഘടന നിർണയിക്കുന്നതിൽ ടൂറിസം വഹിച്ച പങ്ക് ചെറുതല്ലെന്നും, വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നായി ദുബൈ മാറിയതിന് കാരണം ടൂറിസമാണെന്നും ഷെയ്ഖ് മുഹമ്മദ്‌ വിലയിരുത്തി. 2025 ആവുമ്പോഴേക്കും 25 മില്യൺ വിനോദസഞ്ചാരികളെ ആകർഷിക്കാനുള്ള പദ്ധതിയിലാണ് നിലവിൽ ദുബൈ.


Latest Related News