Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
ജനനസർട്ടിഫിക്കറ്റ് ഇനി വാട്സപ്പ് വഴി സ്വന്തമാക്കാം, നിർണ്ണായക ചുവടുവെപ്പിനൊരുങ്ങി ദുബൈ

October 18, 2021

October 18, 2021

ദുബൈ : ജനനസർട്ടിഫിക്കറ്റുകൾ വാട്സപ്പ് മുഖാന്തരം നൽകാനുള്ള പദ്ധതിയുമായി ദുബൈ. ആരോഗ്യമന്ത്രാലയം സംഘടിപ്പിച്ച ജൈ ടെക്സ് മേളയിലാണ് ഈ പദ്ധതി പരിചയപ്പെടുത്തിയത്. വിവിധ സ്മാർട്ട് സേവനങ്ങൾ പരിചയപ്പെടുത്താനായി നടത്തിയ മേളയിൽ കാർ പാർക്കിങ് പേയ്‌മെന്റ് വാട്ട്‌സാപ്പിലൂടെ ലഭ്യമാക്കാനുള്ള പദ്ധതിയും പ്രദർശിപ്പിച്ചു. 

പുതിയ പേയ്‌മെന്റ് രീതിയെ പറ്റിയുള്ള പരീക്ഷണങ്ങൾ ആരംഭിച്ചുവെന്നും റോഡ് ഗതാഗത അതോറിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ അഹമ്മദ് മെഹബൂബ് വ്യക്തമാക്കി. ഈ പദ്ധതി പ്രാവർത്തികമാക്കിയാൽ എസ്എംഎസിനുള്ള ചാർജ് ഈടാക്കാതെ, ഡിജിറ്റൽ വാലറ്റിൽ നിന്ന് തന്നെ പണം ഈടാക്കാൻ കഴിയും. ഈ സാങ്കേതികവിദ്യകളുടെ ഗുണങ്ങൾ വൈകാതെ തന്നെ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.


Latest Related News