Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
എല്ലാവർക്കും സന്തോഷം,ദുബായിൽ സർക്കാർ ജീവനക്കാർക്ക് ജോലി സമയത്തിൽ ഇളവ്

August 09, 2020

August 09, 2020

ദുബായ് : ദുബായിൽ ആഗസ്റ്റ് 16 മുതല്‍ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും ജോലി സമയത്തില്‍ അയവ് വരുത്തുമെന്ന് സർക്കാർ മാനവ വിഭവശേഷി വകുപ്പ് (ഡി.ജി.എച്ച്.ആര്‍) അറിയിച്ചു.ജീവനക്കാരുടെ സന്തോഷം വർധിപ്പിച്ച് ഉൽപാദനക്ഷമത കൂട്ടാൻ ലക്ഷ്യമാക്കിയാണ് നടപടി. ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ സ്ട്രാറ്റജിക് അഫയേഴ്‌സ് കൗണ്‍സിലിന്റെ നിര്‍ദ്ദേശങ്ങളാണ് ആഗസ്റ്റ് 16 മുതല്‍ നടപ്പിലാക്കുന്നത്.

സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍, രാവിലെ 6:30 മുതല്‍ രാവിലെ 8:30 വരെ ആരംഭിക്കുന്ന ജോലി സമയത്തില്‍ സൗകര്യപ്രദമായ ജോലി സമയം ജീവനക്കാര്‍ക്ക് തെരഞ്ഞെടുക്കാം. എന്നാല്‍ സര്‍ക്കാര്‍ സ്ഥാപനം നിശ്ചയിച്ച പ്രകാരം ഔദ്യോഗിക ജോലി സമയം ജീവനക്കാര്‍ പൂര്‍ത്തിയാക്കണം.ഒരു ദിവസം എത്ര മണിക്കൂറാണോ ജോലി ചെയ്യേണ്ടത് അത്രയും മണിക്കൂറുകൾ സൗകര്യപ്രദമായി മേലധികാരികളുമായി ആലോചിച്ച്‌ ചെയ്തുതീർക്കാനുള്ള സ്വാതന്ത്ര്യമാണ് ഇതിലൂടെ ജീവനക്കാർക്ക്  ലഭിക്കുന്നത്. എന്നാൽ എല്ലാ ജീവനക്കാർക്കും ഇത് ബാധകമായിരിക്കില്ല.പൊതു ജനങ്ങളുമായി നേരിട്ട് ഇടപെടുന്നവർ, ഷിഫ്റ്റ് ജോലിയുടെ ഭാഗമായി സമയത്തിൽ ക്രമീകരണം സാധ്യമാകാത്തവർ എന്നിവർക്കെല്ലാം ഈ നിയമത്തിന്റെ ആനുകൂല്യം ലഭിക്കുന്നതിന് പരിമിതിയുണ്ട്.

അടിയന്തര ഘട്ടങ്ങളിൽ ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡി.ജി.എച്ച്.ആര്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ജനറല്‍ അബ്ദുള്ള അലി ബിന്‍ സായിദ് അല്‍ ഫലാസി പറഞ്ഞു. പ്രഭാത സമയങ്ങളിൽ ഗതാഗതക്കുരുക്ക് കുറയ്ക്കാനും ജീവനക്കാർ വൈകിയെത്തുന്നത് കുറയ്ക്കാനും ലീവ് ഒഴിവാക്കാനും  ഇത് ഉപകാരപ്രദമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകൾക്കുള്ള ഗ്രൂപ്പുകളിൽ ചേരാൻ +974 66200167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.


Latest Related News