Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ദുബായ്, ഷാർജ എമിറേറ്റുകളിൽ നിന്നും ഇന്ത്യയിലെത്താൻ ഇനി ആർടി പീസീആർ പരിശോധന വേണ്ട

February 22, 2022

February 22, 2022

ദുബായ് : ഇന്ത്യയിൽ നിന്നും വാക്സിൻ സ്വീകരിച്ച വ്യക്തികൾ ഷാർജ, ദുബായ് എന്നീ എമിറേറ്റുകളിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങുമ്പോൾ ആർടിപീസീആർ പരിശോധന നടത്തേണ്ടതില്ലെന്ന് ഇന്ത്യൻ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. എയർ ഇന്ത്യ എക്സ്പ്രസ്സ് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഈ ഇളവ് വിശദമാക്കിയത്. ഏറെ വൈകാതെ മറ്റ് എമിറേറ്റുകളിലും ഈ ഇളവ് ലഭിക്കുമെന്നാണ് സൂചന. 

ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർ, എയർ സുവിധ പോർട്ടലിലൂടെ യാത്രക്ക് മുൻപ് തന്നെ വാക്സിനേഷൻ വിവരങ്ങൾ അപ്‌ലോഡ് ചെയ്യണം. യാത്രക്ക് മുൻപുള്ള 14 ദിവസങ്ങളിലെ യാത്രാ വിവരങ്ങളും സുവിധയിൽ അപ്‌ലോഡ് ചെയ്യണം. വാക്സിൻ സ്വീകരിച്ചത് യു.എ.ഇ. യിൽ വെച്ചാണെങ്കിൽ 72 മണിക്കൂർ മുൻപെങ്കിലും എടുത്ത പീസീആർ പരിശോധനയുടെ ഫലം ഹാജരാക്കുകയും വേണം.


Latest Related News