Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
വിമാനത്താവളത്തിൽ ഇക്കാര്യം ശ്രദ്ധിക്കണം,മറ്റുള്ളവരെ സഹായിച്ച് 'പൊല്ലാപ്പി'ലാവരുതെന്ന് ദുബായ് പോലീസ്

July 27, 2022

July 27, 2022

ദുബായ്: വിമാനയാത്രക്കിടെ മറ്റുള്ളവരെ സഹായിക്കാന്‍ അവരുടെ ബാഗേജ് ഏറ്റെടുക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍.

ബാഗേജിനകത്ത് നിരോധിത വസ്തുക്കളുണ്ടെങ്കില്‍ അതിന്റെ നിയമപരമായ ഉത്തരവാദിത്തംകൂടി ഏറ്റെടുക്കേണ്ടി വരുമെന്നാണ് യു.എ.ഇ പബ്ലിക് പ്രോസിക്യൂഷന്റെ മുന്നറിയിപ്പ്. ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ നിയമക്കുരുക്കില്‍പ്പെടാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

വിമാനയാത്രക്കിടെ മറ്റുള്ളവരുടെ ബാഗേജ് അധികമായാല്‍ അത് ഏറ്റെടുത്ത് യാത്ര നടത്തുന്നവര്‍ക്കാണ് യു.എ.ഇ പബ്ലിക് പ്രോസിക്യൂഷന്റെ മുന്നറിയിപ്പ്. ബാഗേജിനകത്ത് എന്താണെന്ന് പലപ്പോഴും ഏറ്റെടുക്കുന്നവര്‍ക്ക് അറിയില്ല. ബാഗേജിനകത്ത് നിരോധിത വസ്തുക്കളുണ്ടെങ്കില്‍ അതിന്റെ നിയമപരമായ ഉത്തരവാദിത്തംകൂടി ഏറ്റെടുക്കേണ്ടി വരുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറയിച്ചു. ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ നിയമക്കുരുക്കില്‍പെടാന്‍ സാധ്യതയുണ്ട്. ഇത് യാത്ര പുറപ്പെടുന്ന വിമാനത്താവളത്തിലോ ലക്ഷ്യസ്ഥാനത്തെ വിമാനത്താവളത്തിലോ ബാഗേജ് ഏറ്റെടുക്കുന്നവരെ കുഴപ്പത്തിലാക്കാന്‍ സാധ്യതയുണ്ടെന്നും അധികൃതരുടെ മുന്നറിയിപ്പില്‍ പറയുന്നു.

ഒരു യാത്രക്കാരിയുടെ അനുഭവം പങ്കുവെച്ചാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. ബാഗേജ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ച മറ്റൊരാളുടെ ബാഗേജ് യാത്രക്കാരി ഏറ്റെടുത്തു. എന്നാല്‍, ബാഗേജിനകത്ത് നിരോധിത വസ്തുകളുണ്ടായിരുന്നതിനാല്‍ അവര്‍ വിമാനത്താവളത്തില്‍ അന്വേഷണത്തിന്റെ ഭാഗമായി തടഞ്ഞുവെക്കപ്പെട്ടു. ഇത്തരം സാഹചര്യങ്ങളില്‍ പലപ്പോഴും ബാഗേജിന്റെ യഥാര്‍ഥ ഉടമസ്ഥനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കഴിയില്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

കേരളത്തിൽ നിന്ന് മറ്റു ഗൾഫ് രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്നവർക്കും നേരത്തെ സമാനമായ അനുഭവങ്ങൾ ഉണ്ടായിട്ടുള്ളതിനാൽ അപരിചിതരുടെ ബാഗേജുകൾ എടുക്കുന്നവർ ഇത്തരം കാര്യങ്ങളിൽ കുറേകൂടി ജാഗ്രത പാലിച്ചില്ലെങ്കിൽ ചിലപ്പോൾ വലിയ അപകടങ്ങളിൽ പെട്ടേക്കാം.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ  ക്ലിക്ക് ചെയ്യുക  -ന്യൂസ്‌റൂം വാർത്തകൾ


Latest Related News