Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ദുബായ് നഗരത്തെ സമ്പൂര്‍ണ്ണ ക്യാഷ്‌ലെസ് സമൂഹമാക്കാനുള്ള നടപടികള്‍ ആരംഭിച്ച് സര്‍ക്കാര്‍

November 25, 2020

November 25, 2020

ദുബായ്: എല്ലാ പണമിടപാടുകളും ക്യാഷ്‌ലെസ് ആക്കാനുള്ള നടപടികള്‍ ആരംഭിച്ച് ദുബായ്. ഇതിനായി ദുബായ് സര്‍ക്കാര്‍ 'ക്യാഷ്‌ലെസ് ദുബായ് വര്‍ക്കിങ് ഗ്രൂപ്പ്' രൂപീകരിച്ചു. സുരക്ഷിതവും വളരെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്നതുമായ ക്യാഷ്‌ലെസ് ഇടപാടുകളിലേക്ക് എല്ലാ പണമിടപാടുകളും മാറ്റാനായുള്ള കര്‍മ്മ പദ്ധതിക്ക് രൂപം കൊടുക്കാനാണ് ക്യാഷ്‌ലെസ് ദുബായ് വര്‍ക്കിങ് ഗ്രൂപ്പ് രൂപീകരിച്ചത്. 

സ്മാര്‍ട്ട് ദുബായ്, ദുബായ് ധനകാര്യ വകുപ്പ്, സുപ്രീം ലെജിസ്ലേഷന്‍ കമ്മിറ്റി, ദുബായ് ഇക്കണോമി, ദുബായ് പൊലീസ്, ദുബായ് ഇക്കണോമിക് സെക്യൂരിറ്റി സെന്റര്‍, ദുബായ് ചേംബര്‍, ദുബായ് ടൂറിസം ആന്‍ഡ് കൊമേഴ്‌സ് മാര്‍ക്കറ്റിങ് എന്നിവയെ ഒരു കുടക്കീഴിലാക്കിയാണ് എമിറേറ്റിനെ ക്യാഷ്‌ലെസ് സമൂഹമാക്കി മാറ്റാനുള്ള പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. കറന്‍സി രൂപത്തിലുള്ള പണത്തിന്റെ ഉപയോഗം ഇല്ലാതാക്കുന്നതിനുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും സാഹചര്യങ്ങളും ഒരുക്കുന്നതിനും സമൂഹത്തിലെ എല്ലാ വിഭാഗത്തിലെ ആളുകളിലേക്കും ഇത് എത്തിക്കുന്നതിനുമുള്ള വിവിധ പരിപാടികള്‍ വര്‍ക്കിങ് ഗ്രൂപ്പ് ആവിഷ്‌കരിച്ച് നടപ്പാക്കും. 

ഉദ്ഘാടന ചടങ്ങില്‍ സ്മാര്‍ട്ട് ദുബായും ദുബായ് ധനകാര്യ വകുപ്പും ചേര്‍ന്ന് വികസിപ്പിച്ച 'ദുബായ് ക്യാഷ്ലെസ് ഫ്രെയിംവര്‍ക്ക് റിപ്പോര്‍ട്ട്' വര്‍ക്കിങ് ഗ്രൂപ്പ് പുറത്തിറക്കി. കറന്‍സി രൂപത്തിലുള്ള പണത്തിന്റെ ഉപയോഗം അവസാനിപ്പിക്കുന്നതിന് എല്ലാ ഇടപാടുകള്‍ക്കുമായുള്ള സ്മാര്‍ട്ട് പെയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങളാണ് റിപ്പോര്‍ട്ടിന്റെ പ്രധാന ഉള്ളടക്കം. എമിറേറ്റിനെ സമ്പൂര്‍ണ്ണമായി ക്യാഷ്‌ലെസ് ആക്കി മാറ്റാനും അതുവഴി ദുബായിയെ ലോകത്തെ ഏറ്റവും മികച്ചതും സന്തോഷം നിറഞ്ഞതുമായ നഗരമാക്കി മാറ്റാനുള്ള വര്‍ക്കിങ് ഗ്രൂപ്പിന്റെ ശ്രമങ്ങളും റിപ്പോര്‍ട്ടില്‍ വിവരിക്കുന്നു. 

എമിറേറ്റിലെ താമസക്കാരുടെയും സന്ദര്‍ശകരുടെയും സന്തോഷവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതാണ് സര്‍ക്കാറിന്റെ താല്‍പ്പര്യമെന്ന് ദുബായ് ഡി.എഫ്.ഒ ഡയറക്ടര്‍ ജനറല്‍ അബ്ദുള്‍റഹ്മാന്‍ സാലിഹ് അല്‍ സാലിഹ് പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക.

ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


Latest Related News