Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
പൊതുപ്രവർത്തകനും ദുബായ് കെ.എം.സി.സി മുതിർന്ന നേതാവുമായ വി.വി മഹമൂദ് നിര്യാതനായി

January 25, 2021

January 25, 2021

ദുബായ് : ദുബായ് കെ.എം.സി.സിയുടെ മുതിർന്ന നേതാവും അറിയപ്പെടുന്ന പൊതുപ്രവർത്തകനുമായിരുന്ന കണ്ണൂർ മേക്കുന്ന മത്തിപ്പറമ്പ് സ്വദേശി അൽ സഫയിൽ വി.വി മഹമൂദ്(65) ദുബായിൽ നിര്യാതനായി.മസ്തിഷ്കാഘാതത്തെ തുടർന്ന് ദുബായ് അൽ റാഷിദ് ഹോസ്പിറ്റലിലായിരുന്നു അന്ത്യം.

പരേതരായ കരിയാട് പുത്തൻ പീടികയിൽ ടി.പി മൊയ്തു ഹാജിയുടെയും പുളിയനമ്ബ്രം വെള്ളംവള്ളി കുഞ്ഞാമിയുടെയും മകനാണ്.ഭാര്യ : കുഞ്ഞിപ്പറമ്പത്ത് സീനത്ത്. മക്കൾ : ഫെമിന,ഷഹാമ,ശൈഖ് ശംനൂൻ (ദുബായ്),മുഹമ്മദ് ഷമ്മാസ്(വിദ്യാർത്ഥി,എം.ഇ.എസ് കോളേജ് കൂത്തുപറമ്പ്)

വയനാട് മുട്ടിൽ യതീംഖാന ദുബായ് ചാപ്റ്റർ പ്രസിഡന്റ്,പെരിങ്ങത്തൂർ എം.ഇ.സി.എഫ് അംഗം,കരിയാട് സി.എച്ച് മൊയ്തുമാസ്റ്റർ മെമ്മോറിയൽ സൊസൈറ്റി അംഗം,മത്തിപ്പറമ്പ് മഹല്ല് ജമാഅത്ത് അംഗം,മുസ്ലിം ലീഗ് കരിയാട് മേഖലാ കമ്മറ്റി അംഗം എന്നീ നിലകളിൽ സജീവമായിരുന്നു.മയ്യിത്ത് നാട്ടിൽ എത്തിച്ചു ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.
 


Latest Related News