Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളിയുടെ മൃതദേഹം ഞായറഴ്ച സംസ്കരിക്കും 

August 07, 2020

August 07, 2020

ദുബായ് : മൂന്നു മാസം മുമ്പ് ദുബായിൽ കാണാതാവുകയും പിന്നീട് മുങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്ത തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി പെരുങ്കുഴി ദേവകുമാർ ശ്രീധരന്റെ(54) മൃതദേഹം ദുബായിൽ സംസ്കരിക്കാൻ കുടുംബം അനുമതി നൽകി.ദുബായിലെ സ്വകാര്യ റെന്റ് എ കാർ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ദേവകുമാറിനെ താമസിച്ചിരുന്ന ദേര നായിഫ്  മുതീനയിലെ ഫ്ലാറ്റിൽ നിന്ന് ഏപ്രിൽ 28 നാണ് കാണാതായത്. തുടർന്ന് കഴിഞ്ഞ മാസം 10ന് ദുബായ് റാഷിദ് തുറമുഖത്തു വെള്ളത്തിൽ മുങ്ങി മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ഇദ്ദേഹത്തിന്റെ പേഴ്സും മറ്റും റൂമിൽ തന്നെയുണ്ടായിരുന്നു. ജീവനൊടുക്കിയതാണെന്നാണ് വിവരം. മൃതദേഹം  ജബൽ അലി ശ്മശാനത്തിൽ സംസ്കരിക്കുന്നതിന് നാട്ടിൽ നിന്നു ബന്ധുക്കൾ സമ്മതം നൽകിയതായി സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.പിതാവ്: കെ.ശ്രീധരൻ. മാതാവ്: വസുമതി. ഭാര്യ: ജയകുമാരി ദേവകുമാർ. രണ്ട് മക്കളുണ്ട്.

ന്യൂസ്‌റൂം വാർത്തകൾക്കുള്ള ഗ്രൂപ്പുകളിൽ ചേരാൻ +974 66200167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.


Latest Related News