Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
കണ്ണൂർ സ്വദേശിയായ യുവാവ് ദുബായിൽ കുഴഞ്ഞുവീണ് മരിച്ചു

September 02, 2019

September 02, 2019

ദുബായ് : ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ മലയാളി യുവാവ് ദുബായിൽ കുഴഞ്ഞുവീണു മരിച്ചു.കണ്ണൂർ തളിപ്പറമ്പ് പൂക്കോട്ടു കൊട്ടാരത്തിനടുത്തെ കുരുന്താഴ ഹൗസിൽ ഷാമിൽ (33) ആണ് മരിച്ചത്.വെള്ളിയാഴ്ച രാവിലെ ഖിസൈസിലെ ഗ്രൗണ്ടിലായിരുന്നു സംഭവം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ ക്ഷിക്കാനായില്ല. ദുബായിലെ സ്വകാര്യ കമ്പനിയിൽ പ്രൊജക്ട് എൻജിനീയറായ ഷാമിലിന്റെ വിവാഹം അടുത്ത് നടക്കാനിരിക്കുകയായിരുന്നു.

പിതാവ്: കൃഷ്ണൻ. മാതാവ്: ഗീത. സഹോദരി: ഷൈമ. നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.ഇന്ന് (തിങ്കളാഴ്ച) ഉച്ചയോടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കും.


Latest Related News