Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ദുബായില്‍ സഞ്ചരിക്കുന്ന കൊവിഡ്-19 വാക്‌സിനേഷന്‍ ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു; വീഡിയോ കാണാം

March 09, 2021

March 09, 2021

ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ്
NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


ദുബായ്: ദുബായില്‍ സഞ്ചരിക്കുന്ന കൊവിഡ്-19 വാക്‌സിനേഷന്‍ ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു. യോഗ്യരായ 100 ശതമാനം പേര്‍ക്കും ഈ വര്‍ഷം അവസാനിക്കുമ്പോഴേക്ക് വാക്‌സിന്‍ നല്‍കുക എന്ന ലക്ഷ്യം നടപ്പാക്കാനാണ് ദുബായ് മൊബൈല്‍ വാക്‌സിനേഷന്‍ യൂണിറ്റ് അവതരിപ്പിച്ചത്.

ദുബായ് ഹെല്‍ത്ത് അതോറിറ്റിയും (ഡി.എച്ച്.എ) മുഹമ്മദ് ബിന്‍ റാഷിദ് യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിന്‍ ആന്റ് ഹെല്‍ത്ത് സയന്‍സും (എം.ബി.ആര്‍.യു) ചേര്‍ന്നാണ് സഞ്ചരിക്കുന്ന വാക്‌സിനേഷന്‍ ക്ലിനിക്ക് സാധ്യമാക്കിയത്. രണ്ട് മൊബൈല്‍ വാക്‌സിനേഷന്‍ ക്ലിനിക്കുകളാണ് ദുബായിലുടനീളം വാക്‌സിന്‍ നല്‍കാനായി പ്രവര്‍ത്തനം തുടങ്ങിയത്. വെല്‍നെസ് ഓണ്‍ വീല്‍സ് പദ്ധതിയുടെ ഭാഗമായാണ് സഞ്ചരിക്കുന്ന വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ എത്തിയത്. 

രണ്ട് മൊബൈല്‍ ക്ലിനിക്കുകളിലുമായി ഡി.എച്ച്.എയുടെയും എം.ബി.ആര്‍.യുവിന്റെയും 11 നഴ്‌സുമാരും ഡോക്ടര്‍മാരുമാണ് ഉള്ളത്. ദുബായ് നഗരത്തിലെ 11 പോയിന്റുകളിലാണ് മൊബൈല്‍ യൂണിറ്റുകള്‍ വഴി ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുക. 

ഗര്‍ഹൂദ് സ്വകാര്യ ആശുപത്രി, ഓയില്‍ഫീല്‍ഡ്‌സ് സപ്ലൈ സെന്റര്‍, എസ്.ആര്‍.ജി. ഹോള്‍ഡിങ് ഷെറാട്ടണ്‍ ഗ്രാന്‍ഡ്, ഡി.പി. വേള്‍ഡ്, അമേരിക്കന്‍ ഹോസ്പിറ്റല്‍, മക്‌ഗെര്‍മോട്ട് മിഡിലീസ്റ്റ്, ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സ് എന്നിവിടങ്ങളിലാണ് മൊബൈല്‍ വാക്‌സിനേഷന്‍ ക്ലിനിക്കിന്റെ സേവനം ലഭ്യമാവുക. ഇത് കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനും സാധ്യതയുണ്ട്. 

വീഡിയോ കാണാം: 

 

 


ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News