Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ദുബായിൽ മലയാളി യുവതിയുടെ കൊലപാതകം : പ്രതി ഭാര്യയെ സംശയിച്ചിരുന്നതായി പോലീസ് 

September 12, 2019

September 12, 2019

മറ്റൊരാളുമായി ബന്ധമുള്ള വിദ്യ തന്നെ ചതിക്കുകയാണെന്ന് സംശയിച്ചതാണ് യുഗേഷ്  കൊല നടത്താൻ കാരണമെന്ന് ദുബായ് പറയുന്നു. 

ദുബായ് : ദുബായിൽ  കഴിഞ്ഞ ദിവസം മലയാളിയെ ഭർത്താവ് കുത്തിക്കൊന്ന കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തു വന്നു.കൊല്ലം തിരുമുല്ലാവാരം പുന്നത്തല അനുഗ്രഹയിൽ ചന്ദ്രശേഖരൻ നായരുടെ മകൾ സി. വിദ്യാ ചന്ദ്രനെ(40)   ഭർത്താവ് തിരുവനന്തപുരം നേമം സ്വദേശി യുഗേഷ്(43) കൊലപ്പെടുത്തിയത് ആസൂത്രിതമായാണെന്നാണ് പോലീസ് പറയുന്നത്. കൃത്യം ചെയ്യാൻ മുൻകൂട്ടി തീരുമാനിച്ച് വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച കത്തിയുമായാണ് ഇയാൾ എത്തിയതെന്നു പൊലീസ് പറഞ്ഞു. മൃതദേഹത്തിൽ ഒന്നിലേറെ മുറിവുകൾ ഉണ്ടായിരുന്നതായാണു വിവരം. നാട്ടിലുള്ള മക്കൾക്കൊപ്പം ഓണമാഘോഷിക്കാൻ വിദ്യ ചൊവ്വാഴ്ച നാട്ടിലേയ്ക്ക് പുറപ്പെടാനിരിക്കെ തിങ്കളാഴ്ച രാവിലെ അൽഖൂസിലെ കമ്പനി പാർക്കിങ്ങിലായിരുന്നു ദുബായിലെ ഇന്ത്യൻ സമൂഹത്തെ നടുക്കിയ കൊലപാതകമുണ്ടായത്. കൊലപാതകത്തിനു ശേഷം കടന്നുകളഞ്ഞ പ്രതിയെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടുകയായിരുന്നു.

16 വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഭാര്യയെ സംശയിച്ചിരുന്നു യുഗേഷ് വിദ്യയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി വിവരമുണ്ട്.പീഡനം സഹിക്കാതെ വിദ്യ നാട്ടിൽ പൊലീസിൽ പരാതി നൽകിയിരുന്നു. ഏറെക്കാലമായി ഇരുവരും തമ്മിൽ സ്വരച്ചേർച്ചയിലല്ലായിരുന്നു. 

യോഗേഷ് ഭാര്യ അറിയാതെ അവരുടെ പേരിൽ എടുത്ത 10 ലക്ഷം രൂപയുടെ ബാങ്ക് വായ്പ തിരിച്ചടക്കാൻ ഗത്യന്തരമില്ലാതെയാണ് വിദ്യ ജോലി തേടി ദുബായിൽ എത്തിയത്. 15 മാസം മുൻപായിരുന്നു വിദ്യ യുഎഇയിലെത്തിയത്. വിദ്യ അറിയാതെ അവരുടെ സ്വത്ത് പണയം വച്ചായിരുന്നു വായ്പയെടുത്തതെന്ന് സഹോദരൻ വിനയ് ചന്ദ്രൻ പറഞ്ഞു. ദുബായ് അൽഖൂസിലെ ഒരു സ്വകാര്യ കമ്പനിയിൽ ഫിനാൻസ് വിഭാഗത്തിലായിരുന്നു വിദ്യ ജോലി ചെയ്തിരുന്നത്. 10, 11 ക്ലാസ് വിദ്യാർഥിനികളായ രണ്ടു പെൺമക്കൾ നാട്ടിൽ വിദ്യയുടെ മാതാപിതാക്കളോടൊപ്പമാണ് താമസിക്കുന്നത്. അമ്മ ഓണമാഘോഷിക്കാൻ തങ്ങളോടൊപ്പമെത്തുമെന്ന പ്രതീക്ഷയിൽ കാത്തിരുന്ന മക്കൾക്ക് ഇന്നലെ കണ്ണീരോണമായിരുന്നു.അടുത്തിടെയാണ് വിദ്യയുടെ കുടുംബം അറിയാതെ യുഗേഷ് സന്ദർശക വീസയിൽ യുഎഇയിലെത്തിയത്. 


പ്രതി ഭാര്യയെ സംശയിച്ചിരുന്നതായി പൊലീസ് പറഞ്ഞു. മറ്റൊരാളുമായി ബന്ധമുള്ള വിദ്യ തന്നെ ചതിക്കുകയാണെന്ന് സംശയിച്ചതാണ് യുഗേഷ്  കൊല നടത്താൻ കാരണമെന്ന് ദുബായ് പറയുന്നു. . തിങ്കളാഴ്ച രാവിലെ വിദ്യ ജോലി ചെയ്യുന്ന അൽഖൂസിലെ കമ്പനിയിലെത്തിയ യുഗേഷ് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഭാര്യയെ പാർക്കിങ് ലോട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. സംസാരത്തിനിടെ വാക്കുതർക്കമുണ്ടായതിനെ തുടർന്ന് യുഗേഷ് അരയിൽ ഒളിപ്പിച്ചു വച്ചിരുന്ന കത്തിയെടുത്ത് ഒന്നിലേറെ പ്രാവശ്യം വിദ്യയെ കുത്തുകയായിരുന്നു. വിദ്യ അവിടെ തന്നെ പിടഞ്ഞു വീണു മരിച്ചു.  യുഗേഷ് അവിടെ നിന്നു രക്ഷപ്പെടുകയും ചെയ്തു. വിദ്യ മരിച്ചുകിടക്കുന്നത് കണ്ട ഒരാളാണ് വിവരം പൊലീസിൽ അറിയിച്ചത്. തുടർന്ന് പൊലീസ് നടത്തിയ യുഗേഷ് പിടിയിലായി. പ്രതിയെ പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. വിദ്യയുടെ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികൾ നടന്നുവരുന്നു. 


Latest Related News