Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
ഗൃഹപ്രവേശത്തിന്റെ തലേദിവസം ദുബായ് പ്രവാസിയായ പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി 

December 12, 2020

December 12, 2020

ദുബായ് : വർഷങ്ങളോളം ഗൾഫിൽ കഠിനാധ്വാനം ചെയ്ത് പണിതുയർത്തിയ വീടിന്റെ ഗൃഹപ്രവേശത്തിന്റെ തലേ ദിവസം പ്രവാസി മലയാളിയായ യുവാവ് നാട്ടിൽ നിര്യാതനായി. പെരിങ്ങത്തൂർ മത്തിപറമ്പിലെ പരേതനായ മൊട്ടൻതറമ്മൽ കുഞ്ഞിമൂസ്സയുടെയും ആയിശയുടെയും മകൻ ഹാരിസ് (44) ആണ് വെള്ളിയാഴ്ച പുലർച്ചെയോടെനാട്ടിൽ നിര്യാതനായത്. ദുബായിലെ ദേരയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്ന ഹാരിസ് കുടുംബസമേതം പുതിയ വീട്ടിൽ താമസമാക്കുന്നതിനായി ദിവസങ്ങൾക്ക് മുമ്പാണ് ദുബായിൽ നിന്ന് നാട്ടിലെത്തിയത്.വർഷങ്ങൾ നീണ്ട കഠിനാധ്വാനത്തിനും ബാധ്യതകൾക്കും ശേഷമാണ് ഹാരിസിന്റെ സ്വന്തമായി ഒരു വീടെന്ന സ്വപ്നം പൂവണിയുന്നത്.ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞു വീണായിരുന്നു അന്ത്യം. 

ഭാര്യ : ഷംനത്ത്, മക്കൾ ഫാത്വിമത്ത്റിദ(13) ഫാത്വിമത്ത്നിദ(10) മുഹമ്മദ്(4)
സഹോദരങ്ങൾ :സക്കീന,ഹമീദ്,മുനീർ (ഖത്തർ)

മൃതദേഹം വെള്ളിയാഴ്ച ഉച്ചയോടെ പെരിങ്ങത്തൂർ ജുമുഅത്ത് മസ്ജിദ് ഖബർസ്ഥാനിൽ. 
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News