Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ദുബായിൽ സർക്കാർ ജീവനക്കാർക്ക് വീട്ടിലിരുന്നും ജോലി ചെയ്യാൻ അനുമതി 

March 12, 2020

March 12, 2020

ഫോട്ടോ : ഗൾഫ് ന്യൂസ് 
ദുബായ് : കോവിഡ്-19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ദുബായിലെ സർക്കാർ ജീവനക്കാർ ഓഫീസിൽ വരേണ്ടതില്ലെന്നും വീട്ടിലിരുന്നും ജോലികൾ ചെയ്‌താൽ മതിയെന്നും എക്സിക്യു്ട്ടീവ് കൗൺസിൽ നിർദേശിച്ചു. ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ വ്യാഴാഴ്ച(ഇന്ന്)ഉച്ചയോടെയാണ് ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്. ജീവനക്കാരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനും കൊറോണ വൈറസ് കോവിഡ് -19 വ്യാപനത്തിനെതിരെയുള്ള മുൻകരുതൽ നടപടികളും സർക്കുലറിൽ നിർദേശിച്ചിട്ടുണ്ട്.

ഗർഭിണികൾ,പ്രായമുള്ളവർ,രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഒമ്പതാം ക്ലാസിലോ അതിൽ താഴെയോ ക്‌ളാസുകളിലുള്ള  കുട്ടികളുള്ള അമ്മമാർക്കും പുതിയ തൊഴിൽ രീതി പ്രയോജനപ്പെടുത്താം.വിവിധ സർക്കാർ മന്ത്രാലയങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ സുരക്ഷയും ആരോഗ്യവും കണക്കിലെടുത്താണ് തീരുമാനമെന്ന് ദുബായ് എക്സിക്യു്ട്ടീവ് കൗൺസിൽ സെക്രട്ടറി ജനറൽ അബ്ദുല്ല മുഹമ്മദ് അൽ ബസ്തി പറഞ്ഞു.

എല്ലാ ഇടപാടുകളും  സ്മാർട്ട് ആപ്ലിക്കേഷനുകൾ വഴിയാക്കാനും  ദുബായ് സർക്കാർ ബന്ധപ്പെട്ടവരോട് അഭ്യർത്ഥിച്ചു, ഫീൽഡ് ഉദ്യോഗസ്ഥരുടെയും ഉപഭോക്തൃ സേവന സ്റ്റാഫുകളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് ഇവന്റുകളും വലിയ ഒത്തുചേരലുകളും മാറ്റിവച്ചിട്ടുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക.


Latest Related News