Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
പൊടിയിൽ മുങ്ങി ദുബായിയും ഷാർജയും,ചിലയിടങ്ങളിൽ മഴ പെയ്തു 

July 21, 2020

July 21, 2020

ഫോട്ടോ : ഗൾഫ് ന്യൂസ് / ദുബായ് 

ദുബായ് :  ദുബായിലും ഷാര്‍ജയിലും ശക്തമായ പൊടിക്കാറ്റ്. ദുബായില്‍ പല പ്രദേശങ്ങളും മിനിറ്റുകളോളം പൊടിക്കാറ്റിൽ മുങ്ങി. ദൂരക്കാഴ്ച കുറഞ്ഞതോടെ ഗതാഗതം മന്ദഗതിയിലായതിനാൽ പലരും റോഡരികില്‍ വാഹനം നിര്‍ത്തി പൊടിക്കാറ്റ് നീങ്ങുന്നതുവരെ കാത്തിരുന്നാണ് മുന്നോട്ട് പോയത്..എവിടെയും അപകടം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടത്. തുടര്‍ന്ന് അന്തരീക്ഷം മൂടിക്കെട്ടിയ നിലയിലാണ്. ചിലയിടങ്ങളില്‍ മഴയും പെയ്തു. ദുബായില്‍ ഖിസൈസ്, മുഹൈസിന, മിര്‍ദിഫ്, അല്‍ഖൂസ് ഭാഗങ്ങളിലും ഷാര്‍ജ അല്‍ നഹ് ദ ഏരിയയിലുമാണ് ഏറ്റവും ശക്തമായ കാറ്റനുഭവപ്പെട്ടത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News