Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ദുബായ് വിമാനത്താവളത്തിൽ മെയ് 9 മുതൽ അറ്റകുറ്റപ്പണി, സർവീസുകൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് മാറ്റും

April 12, 2022

April 12, 2022

ദുബായ് : ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ അറ്റകുറ്റപ്പണികൾ മെയ് ഒൻപതിന് ആരംഭിക്കും. വടക്കൻ റൺവേയിൽ കാലോചിതമായ അറ്റകുറ്റപ്പണികൾ നടത്താനുള്ളതിനാൽ 45 ദിവസത്തോളം വിമാനത്താവളത്തിന്റെ പ്രവർത്തനം ഭാഗികമായി തടസ്സപ്പെടുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. 

മെയ് 9 മുതലാണ് വിമാനത്താവളത്തിന്റെ പ്രവർത്തനത്തിൽ തടസം നേരിടുക. മൊത്തം വിമാനസർവീസുകളുടെ 40 ശതമാനവും മറ്റ് വിമാനത്താവളങ്ങളിലേക്ക് മാറ്റുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. തങ്ങളുടെ സർവീസുകളിൽ എട്ടെണ്ണം ജബൽ അലി വിമാനത്താവളത്തിലേക്ക് മാറ്റുമെന്ന് ഇൻഡിഗോ അറിയിച്ചു. സർവീസിൽ മാറ്റങ്ങൾ ഉണ്ടാവുമെന്ന് എയർ ഇന്ത്യയും സൂചന നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ വിമാനക്കമ്പനികൾ പുതിയ ഷെഡ്യൂൾ പുറത്തുവിട്ടേക്കും.


Latest Related News