Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
അറ്റകുറ്റപ്പണി : ദുബായ് വിമാനത്താവളത്തിലെ ഒരു റൺവേ ഒന്നരമാസത്തോളം അടച്ചിടും

March 22, 2022

March 22, 2022

ദുബായ് : ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേകളിൽ ഒന്ന് 45 ദിവസത്തേക്ക് അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. അറ്റകുറ്റപണികൾ നടത്തേണ്ടതിനാലാണ് റൺവേ അടച്ചിടുന്നത്. മെയ് 9 മുതലാണ് നടപടികൾ ആരംഭിക്കുക. വിമാനത്താവളത്തിന്റെ വടക്ക് ഭാഗത്തുള്ള റൺവേ ആണ് അടച്ചിടുന്നത്. 

2014 ലാണ് ഒടുവിലായി ഈ റൺവേ നവീകരിച്ചത്. അറ്റകുറ്റപ്പണി നടക്കുന്ന വേളയിൽ ചില സർവീസുകൾ ദുബായിലെ രണ്ടാം വിമാനത്താവളമായ അൽ മക്തൂം വിമാനത്താവളത്തിലേക്ക് മാറ്റും. കോവിഡ് പ്രതിസന്ധിക്ക് ശേഷം  ഇതാദ്യമായാണ് മക്തൂം വിമാനത്താവളത്തിൽ സാധാരണ യാത്രാ വിമാനങ്ങൾ സർവീസ് നടത്തുന്നത്. ജൂൺ 22 ഓടെ നവീകരണജോലികൾ പൂർത്തിയാക്കാൻ കഴിയുമെന്നാണ് അധികൃരുടെ കണക്കുകൂട്ടൽ.


Latest Related News