Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
വൻ വിമാനദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിൽ ദുബായ് വിമാനത്താവളം,രണ്ടു മണിക്കൂറുകൾക്ക് ശേഷം റൺവേ തുറന്നു

July 22, 2021

July 22, 2021

ദുബൈ: ദുബൈ എയര്‍പോര്‍ടില്‍ വിമാനങ്ങള്‍ തമ്മില്‍ ഉരസി. ഗള്‍ഫ് എയറിന്റെ വിമാനത്തിന്റെ പിന്‍ഭാഗം ഫ്‌ളൈ ദുബൈ വിമാനത്തില്‍ മുട്ടുകയായിരുന്നു. ഇന്ന്  പുലര്‍ച്ചെയായിരുന്നു സംഭവം.

അപകടത്തില്‍ പെട്ട രണ്ട് വിമാനങ്ങളിലും യാത്രക്കാരുണ്ടായിരുന്നു. സംഭവത്തെ തുടര്‍ന്ന് എയര്‍പോര്‍ടിലെ ഒരു റണ്‍വേ താല്‍ക്കാലികമായി അടച്ചിരുന്നുവെങ്കിലും രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം വീണ്ടും തുറന്നു. ആര്‍ക്കും പരിക്കേറ്റതായി റിപോര്‍ടില്ല. ബഹ്റൈന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിമാന കമ്പനിയാണ് ഗള്‍ഫ് എയര്‍. യാത്രക്കാരെ ലക്ഷ്യ സ്ഥാനങ്ങളില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിച്ചുവരികയാണെന്ന് ഗള്‍ഫ് എയര്‍ അറിയിച്ചു.

ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ടില്‍ നിന്നും ബിഷ്കെക് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് (കിര്‍ഗിസ്ഥാന്‍) പോവുകയായിരുന്ന FZ 1461 വിമാനമാണ് അപകടത്തില്‍ പെട്ടത്. തുടര്‍ന്ന് യാത്രക്കാരെ മറ്റൊരു വിമാനത്തിലേയ്ക്ക് മാറ്റി. യാത്രക്കാര്‍ക്കുണ്ടായ പ്രയാസങ്ങളില്‍ ക്ഷമിക്കണമെന്ന് ഫ്‌ളൈ ദുബൈ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

അപകടത്തെ കുറിച്ച്‌ അന്വേഷണം നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.


Latest Related News