Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
ദുബായിൽ വിമാനങ്ങളുടെ സമയക്രമത്തിൽ മാറ്റം വരുത്തി

March 08, 2019

March 08, 2019

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങളുടെ സമയക്രമത്തില്‍ മാറ്റം വരുത്തി. ദുബായ് വിമാനത്താവളത്തിന്റെ പടിഞ്ഞാറു ഭാഗത്തുള്ള റണ്‍വേയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് സമയത്തില്‍ മാറ്റം ഏര്‍പ്പെടുത്തിയത്. അറ്റകുറ്റപണി ഏപ്രില്‍ 16 മുതല്‍ 30 വരെ നടക്കുന്നതിനാല്‍ റണ്‍വെ അടച്ചിടും. അതിനാല്‍ എയര്‍ ഇന്ത്യയുടെ ചില വിമാനങ്ങളുടെ സര്‍വീസുകള്‍ ഷാര്‍ജ വിമാനത്താവളത്തില്‍ നിന്നായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

എയര്‍ ഇന്ത്യയുടെ ചെന്നൈ (എ.ഐ. 905, 906), വിശാഖപട്ടണം (എ.ഐ. 951, 952), ഹൈദരാബാദ് (എ.ഐ. 951, 952), ബംഗളൂരു (എ.ഐ. 993, 994), ഗോവ (എ.ഐ. 993, 994) എന്നീ സര്‍വീസുകളാണ് ഷാര്‍ജയിലേക്ക് മാറ്റിയിരിക്കുന്നത്. റണ്‍വേയുടെ അറ്റകുറ്റപ്പണി നടക്കുന്ന ദിവസങ്ങളിലാണ് ഈ മാറ്റം. എയര്‍ ഇന്ത്യയുടെ മറ്റ് സര്‍വീസുകള്‍ ദുബായില്‍ നിന്നുതന്നെ പുറപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു.


Latest Related News