Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ദുബായിലെ ശൈഖ് സായിദ് റോഡ് നാളെ രാവിലെ ഭാഗികമായി അടക്കും

November 05, 2022

November 05, 2022

ന്യൂസ്‌റൂം ബ്യുറോ 

ദുബായ് : ദുബായിലെ പ്രധാന ഹൈവേയായ ശൈഖ് സായിദ് റോഡ് നാളെ ഭാഗികമായി അടച്ചിടുമെന്ന് ദുബായ് റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. നവംബര്‍ ആറിന് രാവിലെ നാല് മണി മുതല്‍ ഒന്‍പത് മണി വരെയായിരിക്കും വാഹനങ്ങള്‍ക്ക് നിയന്ത്രണം.

 'ദുബായ് റെഡിന്' വേണ്ടിയുള്ള ക്രമീകരണങ്ങളുടെ ഭാഗമായാണ്  ശൈഖ് സായിദ് റോഡില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്ന  റൈഡിന് ശൈഖ് സായിദ് റോഡിന്റെ ഇരു വശങ്ങളും ഉപയോഗിക്കും. ട്രേഡ് സെന്റര്‍ റൗണ്ട്എബൗട്ട് മുതല്‍ സഫ പാര്‍ക്ക് ഇന്റര്‍ചേഞ്ച് (സെക്കന്റ് ഇന്റര്‍ചേഞ്ച്) വരെയുള്ള ഭാഗമായിരിക്കും ഇതിനായി മാറ്റിവെയ്ക്കുകയെന്ന് റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറ്റി അറിയിച്ചിട്ടുണ്ട്.

ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന സമയങ്ങളില്‍ മറ്റ് റോഡുകള്‍ ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. ഇതിനായി അല്‍ വസ്‍ല്‍ സ്ട്രീറ്റ്, അല്‍ ഖലീല്‍ സ്ട്രീറ്റ്, അല്‍ മെയ്ദാന്‍ സ്ട്രീറ്റ്, അല്‍ അസായില്‍ സ്ട്രീറ്റ്, സെക്കന്റ് സാബീല്‍ സ്ട്രീറ്റ്, സെക്കന്റ് ഡിസംബര്‍ സ്ട്രീറ്റ്, അല്‍ ഹാദിഖ സ്ട്രീറ്റ് എന്നിവ ഉപയോഗിക്കാം.

ദുബായിലെ ഏറ്റവും വലിയ സൈക്ലിങ് ഇവന്റായ ദുബായ്  റെഡില്‍ പങ്കെടുക്കുക വഴി ബുര്‍ജ് ഖലീഫ, മ്യൂസിയം ഓഫ് ഫ്യൂച്ചര്‍, ദുബായ് വാട്ടര്‍ കനാല്‍ എന്നിവയ്ക്ക് മുന്നിലൂടെ സൈക്കിളില്‍ യാത്ര ചെയ്യാന്‍ അവസരം ലഭിക്കും.കഴിഞ്ഞ വര്‍ഷം 33,000 പേരാണ് ദുബായ് റൈഡിൽ പങ്കെടുത്തത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News