Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ദുബായിൽ പരിഭ്രാന്തിയൊഴിഞ്ഞു,ഒടുവിൽ 'പുലി' പൂച്ചയായി

May 22, 2021

May 22, 2021

ദുബായ് : ദുബായിൽ ദിവസങ്ങളോളം ജനങ്ങളെ പരിഭ്രാന്തരാക്കിയ 'പുലി'യെ കുറിച്ചുള്ള അഭ്യുഹങ്ങളിൽ പോലീസ് വ്യക്തത വരുത്തി.ദുബായ് മിനായിലെ സ്പ്രിങ് മേഖലയിൽ താമസക്കാരുടെ ഉറക്കം കെടുത്തിക്കൊണ്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച 'പുലിയിറങ്ങി'എന്ന കിംവദന്തിക്കാണ് ഇതോടെ വിരാമമായത്.പുലിയിറങ്ങിയെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അറിയിച്ചുകൊണ്ടുള്ള സമൂഹ മാധ്യമ പോസ്റ്റുകളിൽ ഇതിന്റെ വീഡിയോയും വ്യാപകമായി പ്രചരിച്ചിരുന്നു.  ഇറങ്ങിയത് വന്യമൃഗമാണോ എന്ന് സംശയമുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പൊലീസും അറിയിച്ചിരുന്നു. ഇതോടെ, കോവിഡ് കാലത്തുപോലും വീട്ടില്‍ ഇരിക്കാത്ത പലരും മുറിയില്‍ നിന്ന് പുറത്തിറങ്ങാതെ വാതിലടച്ചു. ഡ്രോണ്‍ ഉള്‍പ്പെടെ വെച്ച്‌ പൊലീസ് തിരഞ്ഞെങ്കിലും വന്യമൃഗത്തെ കണ്ടെത്താനായില്ല.  തുടർന്ന് ഡ്രോണുകൾ വരെ ഉപയോഗിച്ച് കൊണ്ട് പോലീസ് നടത്തിയ വിശദമായ പരിശോധനയിലും പുലിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.തുടർന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ്  യഥാർത്ഥ വില്ലനെ തിരിച്ചറിഞ്ഞത്.

മൃഗത്തിന്റെ  കാല്‍പാടുകളും വിഡിയോ ദൃശ്യവും ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് പൂച്ചയാണെന്ന് തെളിഞ്ഞത്.

ഇതു സംബന്ധിച്ച്‌ ഇമാര്‍ കമ്യൂണിറ്റി മാനേജ്മെന്‍റ് ടീം താമസക്കാര്‍ക്ക് നോട്ടീസ് നല്‍കി. വിഡിയോയില്‍ കണ്ടത് പൂച്ചയായിരുന്നുവെന്നും ഇക്കാര്യം അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നും താമസക്കാര്‍ക്ക് ധൈര്യമായി പുറത്തിറങ്ങാമെന്നും അവര്‍ നോട്ടീസില്‍ അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകൾ വേഗത്തിൽ ലഭിക്കാൻ പ്ളേസ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺലോഡ് ചെയ്യുക.
Playstore :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
App Store: https://apps.apple.com/us/app/newsroom-connect/id1559335758


Latest Related News