Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
സാങ്കേതിക തകരാർ : ദുബായ് - മുംബൈ എയര്‍ ഇന്ത്യ വിമാനം അടിയന്തിരമായി തിരിച്ചിറക്കി 

November 12, 2019

November 12, 2019

ദുബായ് : ദുബായില്‍ നിന്ന് മുംബൈയിലേക്ക് പറന്ന വിമാനം അടിയന്തിരമായി തിരിച്ചിറക്കി. ബോയിങ് 787 ഡ്രീംലൈനര്‍ വിമാനമാണ് യാത്രക്കാരുമായി പറന്നുയര്‍ന്ന് ഒരു മണിക്കൂറിന് ശേഷം തിരിച്ചിറക്കിയത്. വിമാനത്തില്‍ ഉണ്ടായ ചെറിയ സാങ്കേതിക തകരാറാണ് പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കാന്‍ കാരണം. ഇന്ന് പുലര്‍ച്ചെ നാല് മണിക്കാണ് എയര്‍ ഇന്ത്യ വിമാനം പുറപ്പെട്ടത്.

തുടര്‍ന്ന് ഒരു മണിക്കൂറിന് ശേഷം വിമാനത്തിലെ മര്‍ദ നിയന്ത്രണ സംവിധാനത്തില്‍ തകരാറുണ്ടെന്ന് കണ്ടെത്തുകയും വീണ്ടും ദുബായ് വിമാനത്താവളത്തില്‍ തന്നെ തിരിച്ചിറക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.തകരാര്‍ പരിഹരിക്കാനുള്ള സാങ്കേതിക സംഘത്തെയും ഉപകരണങ്ങളെയും ദുബായിലേക്ക് അയച്ചിട്ടുണ്ടെന്നും പ്രാദേശിക സമയം രാത്രി പത്ത് മണിയോടെ വിമാനം മുംബൈയിലേക്ക് തിരിക്കുമെന്നും വിമാന അധികൃതര്‍ അറിയിച്ചു. 244 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാര്‍ക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.


Latest Related News