Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ചാർട്ടേഡ് വിമാനത്തിന്റെ പേരിൽ നടക്കുന്നത് തട്ടിപ്പിനുള്ള ശ്രമം : കെണിയിൽ വീഴരുതെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്

May 25, 2020

May 25, 2020

ദുബായ് : ചാര്‍ട്ടേഡ് വിമാനത്തിന്‍റെ പേരിലുള്ള തട്ടിപ്പില്‍ വീഴരുതെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് മുന്നറിയിപ്പ് നൽകി. ചാര്‍ട്ടേഡ് വിമാനത്തിന് കേന്ദ്രം ഇതുവരെ അനുമതി നല്‍കിയിട്ടില്ലെന്നും എന്നാൽ അനുമതിക്കായുള്ള ചര്‍ച്ച നടക്കുന്നുണ്ടെന്നും കോൺസുലേറ്റ് അറിയിച്ചു. അനുമതി ലഭിച്ചാലുടന്‍ അക്കാര്യം അറിയിക്കും. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് വാര്‍ത്താ കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ചാര്‍ട്ടേഡ് വിമാനത്തില്‍ ഇന്ത്യയിലെത്തിക്കാമെന്നും ഇതിനായി മുന്‍കൂര്‍ പണം നല്‍കണമെന്നുമാണ് ചില ട്രാവല്‍ ഏജന്‍സികളും ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യക്തികളും യാത്രക്കാരെ ബോധ്യപ്പെടുത്തിയിരിക്കുന്നത്. നാട്ടിലെത്തിയാല്‍ കഴിയാനുള്ള ക്വാറന്റീന്‍ കേന്ദ്രത്തിനുള്ള പണവും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാകരുതെന്നും കോണ്‍സുലേറ്റ് വ്യക്തമാക്കി.ചാർട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതി നല്‍കുന്ന അധികാരം ഇന്ത്യന്‍ സര്‍ക്കാരിനാണെന്നും കോണ്‍സുലേറ്റ് ജനറല്‍ മുഖേന മാത്രമാണ് ഇതിന്‍റെ നടപടിക്രമങ്ങള്‍ ഉണ്ടാവുകയെന്നും അധികൃതര്‍ വിശദീകരിച്ചു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക    


Latest Related News