Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
ദുബായിൽ അൽമഖ്ദൂം വിമാനത്താവളത്തിന്റെ നിർമാണം നിർത്തിവെച്ചു

August 31, 2019

August 31, 2019

ദുബായ് : കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ദുബൈയിലെ അഭിമാന പദ്ധതിയായ അല്‍മക്തൂം വിമാനത്താവളത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ താൽകാലികമായി നിർത്തിവെച്ചതായി റിപ്പോർട്ട്. ലോകത്തെ തന്നെ ഏറ്റവും വലിയ വിമാനത്താവളമെന്ന് ദുബായ് വിശേഷിപ്പിച്ച പദ്ധതിയാണിത്. 

നിര്‍മാണ പ്രവർത്തനങ്ങൾക്ക് പുറമെ ഇതുമായി ബന്ധപ്പെട്ട  സാമ്പത്തിക ഇടപാടുകളും അടുത്തൊരു നോട്ടീസ് പുറത്തിറക്കുന്നതുവരെ മരവിപ്പിച്ചിരിക്കുകയാണ്. വിമാനത്താവളത്തിന്റെ ആദ്യഘട്ടം പൂര്‍ത്തീകരിക്കുന്നത് നേരത്തെ തന്നെ 2030 ഒക്ടോബറിലേക്ക് നീട്ടിയിരുന്നു. ഇതിനു പിറകെയാണു സാമ്പത്തിക മാന്ദ്യം മൂലം പ്രവൃത്തി നിര്‍ത്തിവച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
250 മില്യന്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ഭീമന്‍ വിമാനത്താവളമാണ് ദുബായിൽ പദ്ധതിയിട്ടിരുന്നത്.വിമാനത്താവളത്തിന്റെ ദീര്‍ഘകാല മാസ്റ്റര്‍ പ്ലാന്‍ പുനപരിശോധിക്കുമെന്ന് ദുബായ് എയര്‍പോര്‍ട്ട് വൃത്തങ്ങള്‍ അറിയിച്ചതായി 'ബ്ലൂംബെര്‍ഗ്' റിപ്പോര്‍ട്ട് ചെയ്തു. അടുത്ത ഘട്ടത്തിന്റെ കൃത്യമായ സമയക്രമമോ വിശദമായ പദ്ധതികളോ ഇനിയും അന്തിമമായിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.

2010നുശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ്  കഴിഞ്ഞ വര്‍ഷം ദുബൈയുടെ സാമ്പത്തിക വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 


Latest Related News