Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
മോശം കാലാവസ്ഥ,ദുബായ് ഗ്ലോബൽ വില്ലേജ് അടച്ചു

January 07, 2023

January 07, 2023

ന്യൂസ്‌റൂം ബ്യുറോ 

ദുബായ്: ദുബായ് ഗ്ലോബല്‍ വില്ലേജ് താത്ക്കാലികമായി അടച്ചു. മോശം കാലാവസ്ഥയുടെ പശ്ചാത്തലത്തിലാണ് നടപടി.

മോശം കാലാവസ്ഥ കണക്കിലെടുത്ത് ദുബായ് ഗ്ലോബല്‍ വില്ലേജിലെത്തുന്ന അതിഥികളുടെയും സംഘാംഗങ്ങളുടെയും സുരക്ഷ കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടിയെന്ന നിലയിലാണ് ശനിയാഴ്ച്ച ഗ്ലോബല്‍ വില്ലേജ് അടച്ചിടാന്‍ തീരുമാനിച്ചത്. ജനുവരി 8 ഞായറാഴ്ച്ച വൈകുന്നേരം നാല് മണി മുതല്‍ പ്രവര്‍ത്തനം പുനഃരാരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഗ്ലോബല്‍ വില്ലേജ് അധികൃതര്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും മഴ ശക്തമാകാനാണ് സാധ്യതയെന്നും കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. വിവിധ എമിറേറ്റുകളില്‍ താപനില കുറയാനും സാധ്യതയുണ്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News