Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ദുബൈയിലെ ഖിസൈസിൽ വന്‍ തീപിടിത്തം

September 24, 2019

September 24, 2019

 വെയര്‍ഹൗസുകളിലെ തീ മറ്റു ചില കെട്ടിടങ്ങളിലേക്ക് കൂടി പടരുകയാണ്.

ദുബൈ: ഷാര്‍ജ അതിര്‍ത്തിയിലെ ഖിസൈസില്‍ ടയര്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം. ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് തീ ഉയര്‍ന്നതെന്ന് ദുബൈ സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു. ഖിസൈസ്, ഹംറിയ, കറാമ സ്റ്റേഷനുകളിലെ സിവില്‍ ഡിഫന്‍സ് സംഘം സംഭവ സ്ഥലത്ത് എത്തിയെങ്കിലും തീ മറ്റു മേഖലകളിലേക്ക് കൂടി വ്യാപിച്ചു. വെയര്‍ഹൗസുകളിലെ തീ മറ്റു ചില കെട്ടിടങ്ങളിലേക്ക് കൂടി പടരുകയാണ്.

മുഹൈസിനയില്‍ ഡ്യൂണ്‍സ് ഹോസ്പിറ്റല്‍-ഗഫൂര്‍ക്കാസ് തട്ടുകട എന്നിവ സ്ഥിതി ചെയ്യുന്ന ഭാഗത്താണ് സംഭവം.തീ പിടിത്തം മേഖലയെ മുഴുവന്‍ പുകയിലാഴ്ത്തി. മലയാളികള്‍ ഉള്‍പ്പെടെ ഒട്ടനവധി പേര്‍ താമസിക്കുന്ന ഫ്ലാറ്റുകളും ഉള്ള പ്രദേശമാണിത്. മേഖലയിലെ വീടുകളില്‍ നിന്ന് താമസക്കാരെ ഒഴിപ്പിക്കുന്നുണ്ട്. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സംഭവത്തെ തുടര്‍ന്ന് ദുബൈ - ഷാര്‍ജ റൂട്ടില്‍ ഗതാഗത കുരുക്ക് രൂക്ഷമായിട്ടുണ്ട്.


Latest Related News