Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
വർണ്ണക്കാഴ്ച്ചകൾ ഇനി കൂടുതൽ നേരം ആസ്വദിക്കാം, ദുബായ് എക്സ്പോ പ്രവർത്തനസമയം നീട്ടി

March 01, 2022

March 01, 2022

ദുബായ് : എക്സ്പോ 2020 പവലിയനുകളുടെ പ്രവർത്തനസമയം ദീർഘിപ്പിച്ചതായി സംഘാടകർ അറിയിച്ചു. ഇനി മുതൽ രാത്രി 11 മണിവരെയാണ് എക്സ്പോയിലെ പവലിയനുകൾ തുറന്ന് പ്രവർത്തിക്കുക. നേരത്തെ 10 മണിക്കായിരുന്നു എക്സ്പോ അവസാനിക്കുക. ഇതോടെ, ഒരു മണിക്കൂർ സമയം കൂടി എക്സ്പോയിൽ ചെലവഴിക്കാൻ സന്ദർശകർക്ക് അവസരം ലഭിക്കും. 

എക്സ്പോ അവസാനിക്കാൻ കേവലം 30 നാളുകൾ മാത്രം ബാക്കി നിൽക്കെ, വലിയ തിരക്കാണ് പവലിയനുകളിൽ അനുഭവപ്പെടുന്നത്. ഫെബ്രുവരി മാസത്തിൽ മാത്രം 44 ലക്ഷം ആളുകളാണ് എക്സ്പോ വേദിയിലേക്ക് ഒഴുകിയെത്തിയത്. എക്സ്പോയിൽ പ്രത്യേകമായി അവതരിപ്പിച്ച മഞ്ഞ പാസ്‌പോർട്ടിൽ കൂടുതൽ പവലിയനുകളിൽ സന്ദർശിച്ചതായി രേഖപ്പെടുത്താൻ വേണ്ടി, ഒരേ ആളുകൾ വീണ്ടും വീണ്ടും എക്സ്പോയിൽ എത്തുന്നതായി സംഘാടകർ അറിയിച്ചു. ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം 16 ദശലക്ഷം ആളുകളാണ് എക്സ്പോ കാണാൻ ഇതുവരെ എത്തിയത്.


Latest Related News