Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
കൂത്തുപറമ്പിൽ ദുബായിലെ പ്രവാസി വ്യവസായി ലീഗ് സ്ഥാനാർഥി?

March 03, 2021

March 03, 2021

ദുബായ് : കണ്ണൂർ കൂത്തുപറമ്പിൽ ദുബായിലെ പ്രവാസി വ്യവസായിയും അൽ മദീന ഗ്രൂപ്പ് മേധാവിയുമായ പൊട്ടങ്കണ്ടി അബ്ദുല്ലയെ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയാക്കാൻ നീക്കം നടക്കുന്നതായി  സൂചന. കണ്ണൂർ ജില്ലയിലെ കടവത്തൂർ സ്വദേശിയായ  അബ്ദുല്ല. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ മദീന ഗ്രൂപ്പിൻറെ ചെയർമാനാണ്.ഗ്രൂപ്പിന് കീഴിൽ  നിരവധി ഹൈപ്പർ മാർക്കെറ്റുകളുണ്ട്. മുസ്ലിം ലിഗ് കൂത്ത്പറമ്പ് മണ്ഡലം പ്രസിഡന്റ് കൂടിയാണ്  അദ്ദേഹം..

ജില്ലയിലെ ബി.ജെ.പി നേതാക്കൾ അടക്കം മറ്റു രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന അബ്ദുല്ലയെ സ്ഥാനാർത്ഥിയാക്കാൻ നേരത്തെ ശ്രമം നടത്തിയിരുന്നെങ്കിലും അദ്ദേഹം തയാറായിരുന്നില്ലെന്ന് സൂചനയുണ്ട്.എന്നാൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി ഇന്ന് നടത്തിയ ചർച്ചക്ക് ശേഷം സ്ഥാനാർത്ഥിയാകാൻ അദ്ദേഹം സമ്മതിച്ചതായാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.

മണ്ഡലത്തിലുള്ള സ്വാധീനം കണക്കിലെടുത്താണ് അബ്ദുള്ളയെ മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചത്. ഖത്തറിൽ വ്യവസായിയാരുന്ന പാറക്കൽ അബ്ദുല്ല നിലവിൽ കുറ്റ്യാടി എം. എൽ.എയാണ്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർ പ്ളേസ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺ ലോഡ് ചെയ്യുക


Latest Related News