Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
സൗദിയിൽ ഹൗസ് ഡ്രൈവർമാരുടെ സ്‌പോൺസർഷിപ്പ് മാറാമെന്ന് മന്ത്രാലയം

February 06, 2022

February 06, 2022

റിയാദ് : വ്യക്തിഗത സ്പോൺസർമാർക്ക് കീഴിൽ ജോലി ചെയ്യുന്ന ഹൗസ് ഡ്രൈവർമാർക്ക്, തങ്ങളുടെ സ്പോൺസർഷിപ്പ് സ്വകാര്യ കമ്പനിയുടെയോ സ്ഥാപനങ്ങളുടെയോ പേരിലേക്ക് മാറ്റാൻ  സാധിക്കുമെന്ന് മാനവശേഷി,  സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഉപഭോക്താക്കളിൽ ഒരാളുടെ സംശയത്തിന് മറുപടി നൽകവെ ആണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. സ്പോൺസർഷിപ്പ് മാറ്റത്തിന് ആവശ്യമായ ഫീസ് പുതിയ തൊഴിലുടമയാണ് വഹിക്കേണ്ടത്. 

ഹൗസ് ഡ്രൈവർമാരുടെയും മറ്റ് ഗാർഹിക തൊഴിലാളികളുടെയും സ്പോൺസർഷിപ്പുകൾ മാറാൻ മന്ത്രാലയം മുൻപും അവസരമൊരുക്കിയിരുന്നു. സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യപ്പെടുകയോ, ലയിപ്പിക്കുകയോ ചെയ്താലും, തൊഴിലാളികളുടെ കരാറുകൾ നിലനിൽക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. തൊഴിൽ നിയമത്തിലെ 18ആം വകുപ്പ് പ്രകാരം ഇവർക്ക് സേവനതുടർച്ച ലഭിക്കുകയും ചെയ്യും.


Latest Related News