Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ഇന്ത്യൻ വിദേശകാര്യ മന്ത്രി അബുദാബി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി

December 05, 2021

December 05, 2021

അബുദാബി: യുഎഇയിലെത്തിയ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി  ഡോ. എസ് ജയ്ശങ്കര്‍, അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസര്‍വ്വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. ഖസ്‍ര്‍ അല്‍ ശാതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലെ സഹകരണം ശക്തമാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടന്നു.

അഞ്ചാമത് ഇന്ത്യന്‍ ഓഷ്യന്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ ശനിയാഴ്ചയാണ് ഡോ. എസ് ജയ്ശങ്കര്‍ അബുദാബിയിലെത്തിയത്. സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന യുഎഇയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസകള്‍ എസ് ജയ്ശങ്കര്‍ ശൈഖ് മുഹമ്മദിനെ അറിയിച്ചു. നരേന്ദ്ര മോദിക്ക് ആശംസകള്‍ കൈമാറിയ ശൈഖ് മുഹമ്മദ്, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തുടരാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചു. പൊതുവായ താല്‍പ്പര്യമുള്ള, മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ പ്രശ്‌നങ്ങളും വികസനങ്ങളും സംബന്ധിച്ചുള്ള അഭിപ്രായങ്ങള്‍ ഇരു നേതാക്കളും പങ്കുവെച്ചു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക  

 


Latest Related News