Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഓൺലൈൻ തട്ടിപ്പ് : ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പോലീസ് 

November 13, 2019

November 13, 2019

മസ്കത്ത് : വൻ തുകയുടെ സമ്മാനത്തുക ലഭിച്ചുവെന്ന് അറിയിച്ചുകൊണ്ട് മൊബൈൽ ഫോൺ വഴിയോ ഇ മെയിൽ വഴിയോ ലഭിക്കുന്ന സന്ദേശങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളോ പിൻ നമ്പറുകളോ മറ്റ് വ്യക്തിഗത വിവരങ്ങളോ ഇത്തരത്തിൽ മറ്റാർക്കും കൈമാറരുതെന്നും പോലീസ് നിർദേശിച്ചു.

സമൂഹ മാധ്യമങ്ങൾ വഴി ലഭിക്കുന്ന സന്ദേശങ്ങൾക്കോ കോളുകൾക്കോ മറുപടി നൽകരുത്.ബാങ്കുകൾ,വാർത്താ വിനിമയ സ്ഥാപനങ്ങൾ,പ്രമുഖ വ്യക്തികൾ എന്നിവരുടേതെന്ന് തെറ്റിദ്ധരിപ്പിച്ചു വരുന്ന സന്ദേശങ്ങൾ അവഗണിക്കണം. ഇത്തരം ആളുകൾക്ക് ഒരു കാരണവശാലും വ്യക്തിഗത വിവരങ്ങൾ കൈമാറരുത്.വൻ തുക സമ്മാനമായി ലഭിച്ചുവെന്നോ സാമ്പത്തിക സഹായങ്ങൾ ആവശ്യപ്പെട്ടോ ഇത്തരം സന്ദേശങ്ങൾ ലഭിക്കാനിടയുണ്ടെന്നും പോലീസ് പ്രസ്താവനയിൽ അറിയിച്ചു.

ഒമാനിൽ നിന്നും ജോലി മതിയാക്കി പോകുന്നവർ സിം കാർഡ്,എ.ടി.എം കാർഡുകൾ എന്നിവ ഉപേക്ഷിച്ചു പോവുകയോ മറ്റാർക്കും കൈമാറുകയോ ചെയ്യരുതെന്നും റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.


Latest Related News