Breaking News
ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  |
ബോളിവുഡ് ഇതിഹാസം ദിലീപ് കുമാര്‍ വിടവാങ്ങി

July 07, 2021

July 07, 2021

മുംബൈ: ബോളിവുഡ് ഇതിഹാസം ദിലീപ് കുമാര്‍(98) വിടവാങ്ങി. ഹിന്ദുജ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ബുധനാഴ്ച ശ്വാസതടസത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിത്തിരയിലെ എക്കാലത്തെയും അഭിനയകുലപതിയാണ് മുഹമ്മദ് യൂസുഫ് ഖാന്‍ എന്ന ദിലിപ് കുമാര്‍.  പഴക്കച്ചവടക്കാരനായ ലാലാ ഗുലാം സര്‍വര്‍ഖാന്റെയും അയിഷ ബീഗത്തിന്റെയും  12 മക്കളില്‍ ഒരാളായി പാകിസ്താനിലെ പെഷാവറില്‍ 1922 ഡിസംബര്‍ 11ന്  ജനിച്ചു. പെഷവാറില്‍ ജനിച്ച് നാസിക്കിലെ ദേവ് ലാലിയില്‍ വളര്‍ന്ന യൂസുഫ് ഖാന്‍ 1943 ല്‍ പിതാവുമായി പിണങ്ങി ആദ്യം പൂണെയിലും പിന്നീട് മുംബൈയിലും എത്തുകയായിരുന്നു. നിത്യ ചിലവിനു ജോലിതേടി  ദേവിക റാണിയുടെ ബോംബെ ടാക്കീസില്‍ എത്തി. പ്രതിമാസം 1250 രൂപ ശമ്പളത്തില്‍ ജോലികിട്ടി. യൂസുഫ് ഖാനെ ദിലിപ് കുമാര്‍ ആക്കി 1944 ല്‍ ജവര്‍ ഭാട്ട എന്ന ചിത്രത്തിലെ നായകനാക്കിയത് ദേവിക റാണിയാണ്. 65 സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.  രാജ്യം പത്‌വിഭൂഷണ്‍ നല്‍കി ആദരിച്ച ദിലീപ് കുമാറിന് ദാദ സാഹേബ് ഫാല്‍ക്കെ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. പാകിസ്താന്റെ  പരമോന്നത പുരസ്‌കാരമായ നിഷാനേ ഇംതിയാസ് പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചു.ഫിലിംഫെയര്‍ അവാര്‍ഡ് ആദ്യമായി നേടിയ നടനും ദിലീപ് കുമാറാണ്. ഏറ്റവും കൂടുതല്‍ തവണ മികച്ച നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ച നടന്‍ എന്ന റെക്കോര്‍ഡും അദ്ദേഹത്തിന്റെ പേരിലാണ്.  ഭാര്യ: പ്രശസ്തതാരം  സൈറാ ബാനു. ദേവദാസ്, ആസാദ്, മുഗള്‍ ഇ അസം, ഗംഗാ യമുനാ, രാം ഔര്‍ ശ്യാം, ശക്തി, കര്‍മ, ഊദാഗര്‍ തുടങ്ങിയ ദിലീപ് കുമാറിന്റെ പ്രശസ്ത സിനിമകളാണ്.

 


Latest Related News