Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ഐ.പി അഡ്രസ് മാറ്റിയാൽ ഇരുപത് ലക്ഷം ദിർഹം വരെ പിഴ ലഭിക്കുമെന്ന് യു.എ.ഇ 

November 29, 2020

November 29, 2020

അബുദാബി : വിവിധ തരത്തിലുള്ള ഓൺലൈൻ  കുറ്റകൃത്യങ്ങള്‍ നടത്താൻ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ അഡ്രസില്‍ കൃത്രിമം കാണിക്കുന്നതിന് കടുത്ത ശിക്ഷ ലഭിക്കുമെന്ന് യുഎഇ അധികൃതര്‍ മുന്നറിയിപ്പ് നൽകി.. 20 ലക്ഷം ദിര്‍ഹം വരെ ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് പിഴ ലഭിക്കുമെന്ന്  യുഎഇ പ്രോസിക്യൂട്ടര്‍ അറിയിച്ചു.

യുഎഇയിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും നിയമാവബോധം സൃഷ്‍ടിക്കാന്‍ ലക്ഷ്യമിട്ട് പ്രോസിക്യൂഷന്‍ വിഭാഗം നടത്തുന്ന സോഷ്യല്‍ മീഡിയാ കാമ്പയിനിലാണ് ഐ.പി അഡ്രസ് മാറ്റിക്കൊണ്ടുള്ള തട്ടിപ്പുകളെക്കുറിച്ച്‌ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 2012ലെ ഫെഡറല്‍ നിയമം അഞ്ചിലെ ഒന്‍പതാം വകുപ്പാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ബാധകമാവുക. അഞ്ച് ലക്ഷം ദിര്‍ഹമാണ് ഏറ്റവും കുറഞ്ഞ പിഴ ശിക്ഷ. ഇത് പരമാവധി 20 ലക്ഷം വരെ ആയി വര്ധിപ്പിക്കുമെന്നാണ് സൂചന.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.   


Latest Related News