Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
യു.എ.ഇ തൊഴിൽ നിയമം പരിഷ്കരിച്ചു, ആറ് തരം അവധികൾക്ക് ശമ്പളം മുടങ്ങില്ല

February 22, 2022

February 22, 2022

ദുബായ് : അടുത്തിടെ നിലവിൽ വന്ന പുതിയ തൊഴിൽ നിയമം അനുസരിച്ച്, ആറുതരം അവധികൾക്ക് ശമ്പളം നഷ്ടമാവില്ലെന്ന് അധികൃതർ അറിയിച്ചു. സർവീസിൽ ഒരു വർഷം പൂർത്തിയാക്കിയ ജീവനക്കാരന് 30 ദിവസത്തെയും, ആറുമാസത്തെ താഴെ സർവീസ് ഉള്ളവർക്ക് മാസത്തിൽ രണ്ട് ദിവസത്തെയും അവധിക്ക് അർഹതയുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. 


വാർഷിക അവധി, രോഗം, പ്രസവം, അടുത്ത ബന്ധുക്കളുടെ മരണം, പഠനം എന്നിവയുമായി ബന്ധപ്പെട്ടാണ് ശമ്പളത്തോടെ അവധി ലഭിക്കുക. വനിതകൾക്ക് ഗർഭകാലത്തിന്റെ ആദ്യ ആറുമാസങ്ങൾ പിന്നിട്ട ശേഷം 60 ദിവസം അവധി എടുക്കാം. രോഗങ്ങളുമായി ബന്ധപ്പെട്ട് വർഷത്തിൽ 45 അവധിയാണ് ലഭിക്കുക. അടുത്ത ബന്ധുക്കൾ (രക്തബന്ധമുള്ളവർ) മരണമടഞ്ഞാൽ അഞ്ചുദിവസം അവധി എടുക്കാം. യു.എ.ഇ.യിലെ വിദ്യാഭാസ സ്ഥാപനങ്ങളിലെ കോഴ്‌സുകൾ ചെയ്യുന്നവർക്ക് വർഷത്തിൽ 10 അവധി വരെ എടുക്കാം. എന്നാൽ, ഇവർ സർവീസിൽ 2 വർഷം പൂർത്തിയാക്കിയിരിക്കണം. തൊഴിൽ ദാതാവിന്റെ അനുമതിയോടെ മേല്പറഞ്ഞ അവധികൾ എടുത്താൽ, അതിന്റെ പേരിൽ ജീവനക്കാരനെതിരെ പിരിച്ചുവിടൽ അടക്കമുള്ള നടപടികൾ സ്വീകരിക്കാൻ സാധിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.


Latest Related News