Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
ഐപിഎല്ലിൽ ഇന്ന് ഡൽഹിയും ഹൈദരാബാദും നേർക്കുനേർ

September 22, 2021

September 22, 2021

ദുബായ് : ഇന്ത്യൻ പ്രീമിയർ ലീഗിലെ ഇന്നത്തെ മത്സരത്തിൽ ഡൽഹി ക്യാപ്പിറ്റൽസും സൺറൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടും. ഇന്ത്യൻ സമയം വൈകീട്ട് 7:30 ന് ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.

സീസണിൽ കളിച്ച ഏഴിൽ ആറ് മത്സരങ്ങളിലും തോറ്റ ഹൈദരാബാദിന് അടുത്ത ഘട്ടത്തിലേക്ക് മുന്നേറാൻ അത്ഭുതങ്ങൾ തന്നെ സംഭവിക്കേണ്ടി വരും. മറുവശത്ത് ഡൽഹി മിന്നും ഫോമിലാണ്. കളിച്ച എട്ടിൽ ആറും വിജയിച്ച ടീമിന് ഇന്ന് ജയിച്ചാൽ പ്ലേഓഫ് ഏതാണ്ട് ഉറപ്പിക്കാം. പ്രധാനതാരങ്ങളിൽ ഒരാളായ ബെയർസ്‌റ്റോയുടെ സേവനം ലഭ്യമാവില്ലെന്നത് ഹൈദരാബാദിന് തലവേദന സൃഷ്ടിക്കുമ്പോൾ, ഡൽഹി ക്യാമ്പിൽ ശ്രേയസ്‌ അയ്യർ തിരിച്ചെത്തും. സീസണിൽ ഇരുവരും തമ്മിൽ ആദ്യം ഏറ്റുമുട്ടിയപ്പോൾ വിജയം ഡൽഹിക്കൊപ്പമായിരുന്നു. ആവേശമേറിയ മത്സരത്തിനൊടുവിൽ സൂപ്പർ ഓവറിലാണ് അന്ന് ഡൽഹി വിജയം പിടിച്ചെടുത്തത്.


Latest Related News