Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ഷാർജയിൽ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ കണ്ടെത്തി

September 28, 2019

September 28, 2019

ഷാർജ : മൂന്നു ദിവസം മുന്‍പ് ഷാര്‍ജയില്‍ കാണാതായ മലയാളി യുവാവിനെ വാഹനമിടിച്ചു മരിച്ച നിലയില്‍ കണ്ടെത്തി. വാടാനപ്പള്ളി അറക്കവീട്ടില്‍ പരേതനായ അബ്ദുല്‍ ഖാദറിന്റെ മകന്‍ ഷിറാസിന്റെ (42) മൃതദേഹമാണ് ആശുപത്രി മോര്‍ച്ചറിയില്‍ കണ്ടെത്തിയത്.

ടെലിഫോണി കംപ്യൂട്ടര്‍ നെറ്റ് കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു ഷിറാസ്.ഷാര്‍ജ നാഷണല്‍ പെയിന്റിനു സമീപം ജോലി കഴിഞ്ഞ് താമസ സ്ഥലത്തേയ്ക്ക് അശ്രദ്ധമായി ഓടിച്ചു വന്ന വാഹനമിടിച്ചാണ് ഷിറാസ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. മദ്യപിച്ച്‌ വാഹനമോടിച്ച സംഘമാണ് അപകടമുണ്ടാക്കിയത്. ഷാര്‍ജ കുവൈത്ത് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള  നടപടികള്‍ പുരോഗമിക്കുകയാണ്.ഷിറാസിനെ കാണാതായതിനെ തുടര്‍ന്ന് സുഹൃത്തുക്കളും ബന്ധുക്കളും പൊലീസില്‍ പരാതി നല്‍കി അന്വേഷണം നടത്തി വരികയായിരുന്നു. അതിനിടയിലാണ് മൃതദേഹം മോര്‍ച്ചറിയിലുണ്ടെന്ന വിവരം ലഭിക്കുന്നത്.
ലൈല. ഭാര്യ: ഷാദിയ. ആറു വയസുള്ള ഒരു കുട്ടിയുണ്ട്.


Latest Related News