Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ദുബായ് വേൾഡ് ട്രേഡ് സെന്റർ ഇനി കോവിഡ് ആശുപത്രി

April 16, 2020

April 16, 2020

ദുബായ് : ദുബായിലെ പ്രശസ്തമായ വേൾഡ് ട്രേഡ് സെന്റർ കോവിഡ് രോഗബാധിതരെ ചികിൽസിക്കാനുള്ള ആശുപത്രിയാക്കി മാറ്റുന്നു. 800 തീവ്ര പരിചരണ ബെഡുകള്‍ അടക്കം മൂവായിരം ബെഡുകൾ ഒരുക്കിയാണ് താത്കാലിക ആശുപത്രി തയ്യാറാക്കുന്നതെന്ന് സെന്ററിന്റെ എഞ്ചിനീയറിംഗ് ഡയറക്ടര്‍ അലി അബ്ദുല്‍ഖാദര്‍ അറിയിച്ചു..ആശുപത്രിയുടെ അവസാനഘട്ട പണികള്‍ പുരോഗമിക്കുകയാണ്.ഇത് പൂര്‍ത്തിയായാല്‍ ഡോക്ടര്‍മാരും നേഴ്‌സുമാരും ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരെ ആശുപത്രിയില്‍ നിയമിക്കും

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി നാലായിരം മുതല്‍ അയ്യായിരം വരെ ബെഡുകളുള്ള രണ്ടു ഫീല്‍ഡ് ആശുപത്രികള്‍ ദുബായില്‍ ഒരുക്കുമെന്ന് ദുബൈ ഹെല്‍ത്ത് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഹുമൈദ് അല്‍ ഖത്താമി കഴിഞ്ഞ ആഴ്ച മാധ്യങ്ങളെ അറിയിച്ചിരുന്നു. കൊറോണ വൈറസ് ബാധിതര്‍ക്കുള്ള ബെഡുകള്‍ പതിനായിരമാക്കി ഉയര്‍ത്താനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.

യു.എ.ഇയിൽ കോവിഡ് ബാധിച്ച് ഇന്നലെ അഞ്ച് പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ 33 ആയി ഉയര്‍ന്നു.432 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം 5365 ആയി. അതേസമയം 101 പേർക്ക് കഴിഞ്ഞ ദിവസം രോഗം പൂർണമായും ഭേദപ്പെട്ടു. രോഗവിമുക്തി നേടിയവരുടെ എണ്ണം ഇതോടെ 1034 ആയി. 

ന്യുസ്‌റൂം വാർത്തകൾ മുടങ്ങാതെ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ് ആപ് നമ്പറിലേക്ക് സന്ദേശമയക്കുക. 


Latest Related News