Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാനിലും കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു, തിങ്കളാഴ്ച 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, കുവൈത്തിൽ ഒരാളിൽ മാത്രം

March 23, 2020

March 23, 2020

മസ്കത്ത് : ഒമാനിൽ ഇന്ന് പതിനൊന്നു [പേരിൽ കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ഒമാനിലെ മൊത്തം രോഗബാധിതരുടെ എണ്ണം 66 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ ഏഴു പേർ സ്വദേശികളും രണ്ടു പേർ വിദേശികളുമാണ്. മറ്റു രണ്ടു പേർ ഏതു രാജ്യക്കാരാണെന്ന് വ്യക്തമല്ല.

സ്വദേശികളായ ഏഴുപേരും വിദേശങ്ങളിൽ യാത്ര ചെയ്തു തിരിച്ചെത്തിയവരുമായി സമ്പർക്കം പുലർത്തിയവരാണെന്നും ഒമാൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.മൊത്തം പതിനേഴ് പേർ സുഖം പ്രാപിച്ചിട്ടുണ്ട്. കോവിഡ് ബാധ ഏറ്റവും കുറവുള്ള ഒമാനിലും രോഗികളുടെ എണ്ണം വര്ധിച്ചുവരുന്നതായാണ് ഇത് സൂചിപ്പിക്കുന്നത്.

അതേസമയം, കുവൈത്തില്‍ തിങ്കളാഴ്ച ഒരാളിൽ കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. യു.എ.ഇയില്‍നിന്ന് വന്ന സ്വദേശി വനിതയിലാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. തിങ്കളാഴ്ച ആരും രോഗമുക്തി നേടിയിട്ടില്ല. ഇതുവരെ രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 189 ആണ്.

ഇതില്‍ 30 പേര്‍ രോഗമുക്തി നേടി. ബാക്കി 159 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ അഞ്ചുപേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നു. തീവ്രപരിചരണ വിഭാഗത്തിലെ മൂന്നുപേരുടെ നില ഗുരുതരമാണ്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.


Latest Related News