Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാനിൽ കോവിഡ് പ്രതിരോധത്തിന് മലയാളിയുടെ കൈത്താങ്ങ് : പുതുതായി നിർമിച്ച ആശുപത്രി ആരോഗ്യമന്ത്രാലയത്തിന് കൈമാറി 

May 18, 2020

May 18, 2020

മസ്കത്ത് : ഒമാനിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സർക്കാർ നടത്തിവരുന്ന ശ്രമങ്ങൾക്ക് മലയാളി ഡോക്ടറുടെ പിന്തുണ. വര്‍ഷങ്ങളായി ഒമാനിൽ  പ്രവാസജീവിതം നയിക്കുന്ന പത്തനംതിട്ട അടൂര്‍ സ്വദേശിയും അല്‍ അദ്‌റക് കണ്‍സ്ട്രക്ഷന്‍ കമ്പനി മാനേജിങ് ഡയറക്ടറുമായ കമാന്‍ഡര്‍ ഡോ. തോമസ് അലക്‌സാണ്ടറാണ് തന്റെ ഉടമസ്ഥതയിൽ പുതുതായി ആരംഭിച്ച ‘ആഡ് ലൈഫ്’ എന്ന പേരില്‍ ആറു നിലകളിലായി നിര്‍മിച്ച ആശുപത്രി കോവിഡ് ചികിത്സക്കായി ഒമാൻ പൊതുജനാരോഗ്യ മന്ത്രാലയത്തിന് വിട്ടുനൽകിയത്. കോവിഡ് പ്രതിരോധത്തിനുള്ള ഐക്യദാര്‍ഢ്യമായാണ് ആശുപത്രി വിട്ടുനല്‍കുന്നതെന്ന് കമാന്‍ഡര്‍ ഡോ. തോമസ് അലക്‌സാണ്ടർ പറഞ്ഞു.

ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അഹമ്മദ് അൽ സെയ്ദി ഹോസ്പിറ്റലിന്റെ ഉദ്ഘാടനം നിർവഹിച്ചു. 68 കിടക്കകളുള്ള ആശുപത്രിയാണ് 2 മാസത്തേക്ക് പൂർണമായും ആരോഗ്യ വകുപ്പിന് നൽകിയിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഇത്തരമൊരു സന്നദ്ധ പ്രവർത്തനത്തിന് തയ്യാറായ ഹോസ്പിറ്റൽ മാനേജ്മെന്റിനോട് ആരോഗ്യ വകുപ്പ് നന്ദി അറിയിച്ചു.  

വര്‍ഷങ്ങളായി പ്രവാസജീവിതം നയിക്കുന്ന ഇദ്ദേഹത്തിന് അടുത്തിടെ ഒമാൻ സർക്കാർ പൗരത്വം നൽകിയിരുന്നു. ജീവകാരുണ്യ മേഖലയില്‍ സജീവ പങ്കാളിത്തം വഹിക്കുന്ന ഡോ. തോമസ് അലക്‌സാണ്ടര്‍ ഒമാനിലും ഇന്ത്യയിലും ടൂറിസം, വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്നുണ്ട്. ഗാലയില്‍ യാക്കോബായ വിശ്വാസികള്‍ക്കായി ദേവാലയവും ഇദ്ദേഹം നിർമിച്ചു നൽകിയിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക      


Latest Related News