Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യു.എ.ഇയിൽ മരിച്ച മലയാളിക്ക് കോവിഡ് സ്ഥിരീകരിച്ചു 

April 15, 2020

April 15, 2020

ദുബായ് : ദുബായിൽ കഴിഞ്ഞ ദിവസം മരണപ്പെട്ട മലയാളിക്ക് കോവിഡ് സ്ഥിരീകരിച്ചു.ചങ്ങനാശേരി തൃക്കൊടിത്താനം എടത്തിനകം ചാലുങ്കല്‍ കുടുമ്ബാംഗം ഷാജി സക്കറിയ (51) യാണ് ദുബായിൽ കോവിഡ് ബാധിച്ചു മരിച്ചത്

ദുബൈയിലുള്ള ജിന്‍കോ കമ്പനിയിൽ ഇലെക്‌ട്രിക്കല്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്ന ഷാജിയെ  പാന്‍ക്രിയാസ് സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം., തുടര്‍ന്നുള്ള പരിശോധനയില്‍ കോവിഡ് 19 രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു. മിനിയാണ് ഭാര്യ.
മക്കള്‍ ജൂവല്‍, നെസ്സിന്‍ എന്നിവര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്. 

സഹോദരങ്ങള്‍: ഷാബു, സോണി (ദുബൈ).അധികൃതരുടെ അനുമതി ലഭിച്ചാലുടന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിെന്‍റ മേല്‍ നോട്ടത്തില്‍ യു.എ.ഇ യിലെ കത്തോലിക്കാ സെമിത്തേരിയില്‍ മൃതദേഹം സംസ്കരിക്കും. മിനിയാണ് ഭാര്യ.  രണ്ടു മക്കളുണ്ട്. ദുബായിൽ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം ഇതോടെ നാലായി.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.       


Latest Related News