Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
തുഷാറിന്‍റെ അപേക്ഷ കോടതി തള്ളി; രാജ്യം വിടാൻ അനുമതിയില്ല

August 28, 2019

August 28, 2019

ദുബായ് : വണ്ടി ചെക്ക് കേസില്‍ യു.എ.ഇ പൌരന്‍റ പാസ്പോർട്ട് ജാമ്യം നൽകി നാട്ടിലേക്ക് പോകാൻ തുഷാർ വെള്ളാപ്പള്ളി നൽകിയ അപേക്ഷ കോടതി തള്ളി. അജ്മാന്‍ കോടതിയാണ് അപേക്ഷ തള്ളിയത്. ഇതോടെ തുഷാറിന് ഉടന്‍ നാട്ടിലേക്ക് മടങ്ങാനാവില്ല.

നാസില്‍ അബ്ദുല്ലയോടും പ്രതി തുഷാര്‍ വെള്ളാപ്പള്ളിയോടും വ്യാഴാഴ്ച വീണ്ടും എത്താനാണ് പബ്ലിക് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. കോടതിക്ക് പുറത്ത് കേസ് ഒത്തുതീര്‍പ്പാക്കാന്‍ പ്രോസിക്യൂഷന്‍ സാവകാശം നല്‍കുകയായിരുന്നു.

ഒത്തുതീര്‍പ്പ് ശ്രമം തുടരുകയാണ്. ഇന്നലെ ഷാര്‍ജയിലെ ഒരു ഷോപ്പിങ്മാളില്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ ബന്ധുക്കള്‍, യു.എ.ഇയിലെ എസ്.എന്‍.ഡി.പി അനുഭാവ സംഘടനയായ സേവനത്തിന്‍റെ നേതാക്കള്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘം പരാതിക്കാരന്‍ നാസില്‍ അബ്ദുല്ലയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ ആ കൂടിക്കാഴ്ചയും ഒത്തുതീര്‍പ്പുണ്ടാക്കാന്‍ കഴിയാതെ പിരിഞ്ഞു.തുഷാർ വെള്ളാപ്പള്ളി പറയുന്ന തുക വാങ്ങി കേസ് ഒത്തുതീർപ്പാക്കാൻ നാസിൽ അബ്ദുള്ള തയ്യാറാകാത്തതാണ് കാരണം.


Latest Related News