Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാൻ കടലിൽ തുടർച്ചയായ ഭൂചലനം 

May 24, 2021

May 24, 2021

മസ്കത്ത് : ഒമാൻ കടലിൽ തുടർച്ചയായി രണ്ട് ഭൂചലനങ്ങൾ റിപ്പോർട്ട് ചെയ്തു. സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്.

ആദ്യ ഭൂചലനം പുലർച്ചെ 4.45ന് ദിബയിൽ നിന്നും 19 കിലോമീറ്റർ അകലെ 10 കിലോമീറ്റർ ആഴത്തിലാണ് രേഖപ്പെടുത്തിയത്. റിക്ടർ സ്കെയിലിൽ 2.9 തീവ്രതയാണ് ഭൂചലനത്തിൽ രേഖപ്പെടുത്തിയത്.

രണ്ടാമത്തെ ഭൂചലനം രാവിലെ 7.24ന് ദിബയിൽ നിന്നും 18 കിലോമീറ്റർ അകലെ 10 കിലോമീറ്റർ ആഴത്തിലാണ് രേഖപ്പെടുത്തിയത്. റിക്ടർ സ്കെയിലിൽ 2.1 തീവ്രതയാണ് ഈ ഭൂചലനത്തിൽ രേഖപ്പെടുത്തിയത്.

രണ്ട് ഭൂചലനങ്ങളും തീവ്രത കുറഞ്ഞതായതിനാൽ നാശ നഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സുനാമി സാധ്യതയും ഇല്ലെന്നാണ് റിപ്പോർട്ട്.

ന്യൂസ്‌റൂം വാട്സ്ആപ് ഗ്രൂപ്പിൽ പുതുതായി ചേരാൻ

https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News