Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ഇന്ത്യക്കാർ മരണപ്പെട്ടാൽ ഉടൻ വിവരം അറിയിക്കണമെന്ന് ദുബായ് ഇന്ത്യൻ കോൺസുലേറ്റ് 

June 20, 2020

June 20, 2020

ദുബായ് : യു.എ.ഇയിൽ ഇന്ത്യക്കാർ മരണപ്പെട്ടാൽ മരണ വിവരം നയതന്ത്ര കാര്യാലയത്തെ അറിയിക്കുന്നതില്‍ കാലതാമസം വരുത്തരുതെന്ന്  ദുബായ് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ അറിയിച്ചു. സംസ്‌കാര നടപടിക്രമങ്ങളിലെ കാലതാമസം ഒഴിവാക്കാന്‍ ഇത് സഹായിക്കും.

കഴിഞ്ഞ ഏതാനും ആഴ്ചകളായി, കൊവിഡ് കാരണമുള്ള മരണം അറിയിക്കുന്നതില്‍ തൊഴിലുടമകള്‍, സ്‌പോണ്‍സര്‍മാര്‍, കുടുംബങ്ങള്‍ എന്നിവരുടെ ഭാഗത്തുനിന്ന് കാലതാമസമുണ്ടായതായി വ്യക്തമായിട്ടുണ്ട്. നടപടിക്രമങ്ങള്‍ വേഗം പൂര്‍ത്തിയാക്കണമെന്നു കോണ്‍സുലേറ്റിന് പ്രാദേശിക അധികാരികള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അന്ത്യകര്‍മങ്ങള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. +971-507347676 എന്ന അടിയന്തര ഹെല്‍പ് ലൈൻ നമ്പറിൽ  ഉടന്‍ അറിയിക്കണം. ഇന്ത്യന്‍ പൗരന്റെ മരണം റിപ്പോര്‍ട്ട് ചെയ്യണമെന്ന് കോണ്‍സുലേറ്റ് എല്ലാ തൊഴിലുടമകളോടും സ്‌പോണ്‍സര്‍മാരോടും അഭ്യര്‍ഥിച്ചു.
മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇ മെയിൽ വഴിയും അറിയിക്കാം.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News