Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാനിൽ മരിച്ച ഇന്ത്യൻ തൊഴിലാളികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന് ഇന്ത്യൻ എംബസി 

November 13, 2019

November 13, 2019

മസ്കത്ത് : ഒമാനില്‍ കനത്ത മഴയ്ക്കിടെ കോണ്‍ക്രീറ്റ്   പൈപ്പിനുള്ളില്‍ മുങ്ങിമരിച്ച ഇന്ത്യന്‍ തൊഴിലാളികളുടെ കുടുംബങ്ങള്‍ക്കു കമ്പനി നഷ്ടപരിഹാരം നല്‍കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.അപകടത്തിൽ മരിച്ച ആറുപേരുടെയും മൃതദേഹങ്ങൾ ഉടൻ നാട്ടിലെത്തിക്കുമെന്നും എംബസി അധികൃതർ വ്യക്തമാക്കി.ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, ബിഹാര്‍, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ള 22നും 43നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ച
തൊഴിലാളികള്‍. അതേസമയം,മരിച്ചവരിൽ മലയാളികൾ ഉൾപ്പെട്ടിട്ടില്ല.

അപകടത്തെ കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ നിര്‍മാണസ്ഥലത്തെ പ്രവൃത്തികള്‍ നിര്‍ത്തിവച്ചിട്ടുണ്ട്. സീബില്‍ ഒരു ജലവിതരണ പദ്ധതിയുടെ ഭാഗമായുള്ള തുരങ്കനിര്‍മാണത്തിനിടെയുണ്ടായ ശക്തമായ മഴയിലാണ് തൊഴിലാളികള്‍ അപകടത്തില്‍പെട്ടത്. കഴിഞ്ഞ ഞായറാഴ്ചയാണ് അപകടമുണ്ടായത്.


Latest Related News