Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
സൗദിയിലെ ഇന്ത്യൻ സ്കൂളിൽ ഇനി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ക്ലാസുകൾ ഒരുമിച്ച്

March 11, 2022

March 11, 2022

ജിദ്ദ : സൗദിയിലെ ഇന്ത്യൻ സ്കൂളിൽ ഇനി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ ക്ലാസ്മുറിയിൽ ഒന്നിച്ചിരുന്ന് പഠിക്കാം. ലിംഗസമത്വം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കമെന്ന് ജിദ്ദയിലെ ഇന്ത്യൻ എംബസി സർക്കുലറിലൂടെ അറിയിച്ചു. 2022-23 അധ്യയനവർഷം മുതലാണ് ഈ മാറ്റം. ആദ്യഘട്ടത്തിൽ ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസുവരെയാണ് കോ എഡ്യൂക്കേഷൻ നടപ്പിലാക്കുന്നത്. 

ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ തന്നെയാണ് ഈ ആശയം മുന്നോട്ടുവെച്ചത്. വിദ്യാർത്ഥികൾക്കിടയിൽ ലിംഗസമത്വം, പരസ്പര ബഹുമാനം എന്നിവയും, ഒപ്പം, വിദ്യാർത്ഥികൾക്ക് മത്സരാധിഷ്ഠിത പഠനസാഹചര്യം ഒരുക്കാനും കോ എഡ്യൂക്കേഷൻ വഴി സാധിക്കുമെന്നാണ് സ്കൂൾ അധികൃതരുടെ പ്രതീക്ഷ. ചെറിയ പ്രായത്തിൽ തന്നെ എതിർലിംഗത്തിലെ വിദ്യാർത്ഥിയെ ബഹുമാനിക്കാൻ കുട്ടികൾ ശീലിക്കുമെന്നതും കോ എഡ്യൂക്കേഷൻ സംവിധാനത്തിന്റെ ഗുണമാണെന്ന് ഇന്ത്യൻ സ്കൂൾ വിശദീകരിച്ചു.


Latest Related News