Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കനത്ത മഴക്ക് സാധ്യത, ഒമാനിലെ സ്കൂളുകൾക്ക് ഇന്ന് അവധി

January 04, 2022

January 04, 2022

മസ്കത്ത് : കനത്ത മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ഒമാനിലെ ഒൻപത് ഗവർണറേറ്റുകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. മുസന്ദം, വടക്കന്‍ അല്‍ ബത്തിന, തെക്കന്‍  അല്‍ ബത്തിന, അല്‍ ബുറൈമി, അല്‍ ദാഹിറ, അല്‍ ദഖിലിയ, മസ്‌കറ്റ്, നോര്‍ത്ത് അല്‍ ഷര്‍ഖിയ, സൗത്ത് അൽ ഷർഖിയ എന്നീ ഗവർണറേറ്റുകളിൽ ആണ് അവധി. 

മസ്കത്ത്, തെക്കൻ അൽ ഷർഖിയ, അൽ ബാത്തിന എന്നീ ഗവർണറേറ്റുകളിലെ വിദ്യാഭ്യാസ ഡയറക്ടറേറ്റുകളാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. ഇന്ന് നടത്താനിരുന്ന പരീക്ഷകളും മാറ്റി വെച്ചിട്ടുണ്ട്. ഇന്ന് ഒമാനിൽ 30 മില്ലി മുതൽ 80 മില്ലി വരെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് ഏവിയേഷൻ അതോറിറ്റിയുടെ നിരീക്ഷണം


Latest Related News