Breaking News
ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  |
പൗരത്വ നിയമ ഭേദഗതി,ഡൽഹിയിൽ പ്രതിഷേധം കത്തുന്നു 

December 15, 2019

December 15, 2019

ഡൽഹി : പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം തലസ്ഥാന നഗരിയിലേക്കും കത്തിപ്പടരുന്നു. ഡല്‍ഹി ജാമിയ നഗറില്‍ പ്രതിഷേധക്കാർ വാഹനങ്ങള്‍ അടിച്ച് തകര്‍ക്കുകയും മൂന്ന് ബസുകള്‍ കത്തിക്കുകയും ചെയ്തു.ജാമിയ മില്ലിയ കാമ്പസിലേക്ക് പോലീസ് വെടിവെച്ചു. ആയിരങ്ങൾ പങ്കെടുത്ത പ്രതിഷേധ മാർച്ചിന് നേരെ പൊലീസ് ലാത്തി വീശി. സംഘര്‍ഷത്തില്‍ മീഡിയവണ്‍ ക്യാമറാമാന്‍ മോനിഷ് മോഹന് പരിക്കേറ്റു.


ദക്ഷിണ ഡല്‍ഹിയുടെ ഭാഗമായ ജാമിഅ നഗറില്‍ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. കഴിഞ്ഞ ദിവസം മുതല്‍ ജാമിഅ മില്ലിയ സര്‍വകലാശാല കേന്ദ്രീകരിച്ച് ശക്തമായ പ്രതിഷേധം നടന്നു വരികയാണ്. എന്നാല്‍ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് മാറിയതോടെ, സമരത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയാണെന്ന് വിദ്യാര്‍ഥി പ്രിതിനിധികള്‍ അറിയിച്ചു. എന്നാല്‍ വാഹനങ്ങള്‍ കത്തിച്ചത് തങ്ങളല്ലെന്നും പൊലീസ് തന്നെയാണെന്നും വിദ്യാര്‍ഥികള്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

പൊലീസിന്റെ ലാത്തി ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. സ്ത്രീകളും വിദ്യാര്‍ഥിനികളും ഉള്‍പ്പടെയുള്ളവര്‍ക്ക് പൊലീസ് ആക്രമണത്തിൽ പരിക്കേറ്റു.

ഈ ഭാഗത്തേക്കുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. അഗ്നിശമന വാഹനങ്ങള്‍ക്കുള്‍പ്പെടെ പ്രദേശത്ത് എത്തിച്ചേരാന്‍ സാധിച്ചിട്ടില്ല.

ഖത്തറിൽ നിന്നും ഗൾഫ് - അറബ് മേഖലയിൽ നിന്നുമുള്ള ഏറ്റവും പുതിയ വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ഒരു ഗ്രൂപ്പിലും അംഗങ്ങളാവാത്തവർ +974 66200167 എന്ന വാട്സ് ആപ് നമ്പറിലേക്ക് സന്ദേശം അയക്കുക.

 


Latest Related News