Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
വെള്ളിയാഴ്ചകളിലും ബാങ്കുകൾ പ്രവർത്തിക്കും, യുഎഇയിൽ പുതിയ സർക്കുലർ

December 11, 2021

December 11, 2021

അബുദാബി: യുഎഇയിലെ മുഴുവൻ ബാങ്കുകളും വെള്ളിയാഴ്ച ഉൾപ്പെടെ  ആഴ്‍ചയില്‍ ആറ് ദിവസം പ്രവര്‍ത്തിക്കുമെന്ന് സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. കഴിഞ്ഞ ദിവസം സെൻട്രൽ ബാങ്ക് പുറപ്പെടുവിച്ച സർക്കുലർ പ്രകാരം പ്രവൃത്തി ദിനങ്ങളിൽ 5 മണിക്കൂർ എങ്കിലും ബാങ്കുകൾ തുറക്കണം എന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. രാജ്യത്തെ കൊമേഴ്‍സ്യല്‍‌ സെന്ററുകളിലെ ബാങ്ക് ശാഖകളുടെ പ്രവൃത്തി സമയം സംബന്ധിച്ച 2003ലെ നോട്ടീസും ബാങ്കുകളുടെ പ്രവര്‍ത്തനം സംബന്ധിക്കുന്ന 1992ലെ സര്‍ക്കുലറും റദ്ദാക്കിയതായും സെന്‍ട്രല്‍ ബാങ്ക് കൂട്ടിച്ചേർത്തു. 

2022 ജനുവരി രണ്ട് മുതലാണ് മാറ്റങ്ങൾ പ്രാബല്യത്തിൽ വരിക. പ്രവൃത്തി സമയം എങ്ങനെയായിരിക്കണമെന്ന് അതത് ബാങ്കുകള്‍ക്ക് തന്നെ തീരുമാനിക്കാം.  ബാങ്കുകളുടെ അഡ്‍മിനിസ്‍ട്രേഷന്‍ വിഭാഗത്തിന്റെയും ബാക്ക് ഓഫീസിന്റെയും പ്രവര്‍ത്തനം നിയമാനുസൃതമായി തന്നെ ക്രമീകരിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം, പുതിയ അറിയിപ്പ് റമദാന്‍ മാസത്തില്‍ ബാധകമാവില്ല.


Latest Related News