Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ദുബായ് മന്ത്രിസഭയിൽ മാറ്റങ്ങൾ പ്രഖ്യാപിച്ച് ഭരണാധികാരി

September 26, 2021

September 26, 2021

 

ദുബായ്: ധനകാര്യമടക്കമുള്ള സുപ്രധാനവകുപ്പുകളിൽ മാറ്റങ്ങൾ പ്രഖ്യാപിച്ച് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ്‌ ബിൻ റാഷിദ്‌ അൽ മക്തൂം. ഭരണാധികാരിയുടെ മകനും, നിലവിലെ ഉപഭരണാധികാരിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ്‌ ബിൻ റാഷിദ്‌ അൽ മക്തൂമിനാണ് ധനകാര്യവകുപ്പിന്റെ ചുമതല. ഒപ്പം, ഉപപ്രധാനമന്ത്രി പദവും ഇദ്ദേഹം തന്നെ അലങ്കരിക്കും. 

മറിയം അൽ മുഹൈറിക്കാണ് ഇനി മുതൽ കാലാവസ്ഥ-പരിസ്ഥിതി വകുപ്പിന്റെ ചുമതല. ഊർജവിഭവവകുപ്പ് മന്ത്രിയായ സുഹൈൽ മുഹമ്മദ്‌ അൽ മിസൗറിക്ക് ചില അധികചുമതലകൾ നൽകാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. പത്ത് വർഷം മുൻപ് ആരംഭിച്ച "യുഎഇ വിഷൻ 2021" ന്റെ ഭാഗമായാണ് ഈ മാറ്റങ്ങൾ.


Latest Related News